
സജിൻ ഗോപുവും നിഖില വിമലും പ്രധാന വേഷങ്ങളിലെത്തുന്ന ടൈം ട്രാവൽ ചിത്രം ‘ധൂമകേതു’ ഒടിടിയിലെത്തി. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഒക്ടോബർ 23 മുതലാണ് സിനിമയുടെ ഒടിടി പ്രദർശനം തുടങ്ങിയത്. ‘നെയ്മറി’ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്ത ചിത്രമാണിത്. സമയയാത്രയുടെ പശ്ചാത്തലത്തിൽ രസകരവും കൗതുകകരവുമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ‘ധൂമകേതു’ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന ടൈം ട്രാവൽ പ്രമേയവും വ്യത്യസ്തമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷതകൾ. ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘സൂക്ഷ്മദർശിനി’ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമിക്കുന്ന ചിത്രം കൂടിയാണിത്. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് നിർമാണം. സോണിയും മനുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭാവന റിലീസാണ് ചിത്രത്തിന്റെ വിതരണച്ചുമതല നിർവഹിക്കുന്നത്.
ജിന്റോ ജോർജാണ് ഛായാഗ്രഹണം. വിവേക് ഹർഷൻ എഡിറ്റിങ്ങും അങ്കിത് മേനോൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. ഔസേപ്പ് ജോൺ പ്രൊഡക്ഷൻ ഡിസൈനറായും രംഗനാഥ് രവി ശബ്ദലേഖന വിഭാഗത്തിലും പ്രവർത്തിക്കുന്നു. മഷർ ഹംസയാണ് വസ്ത്രാലങ്കാരം. ആർ. ജി. വയനാടൻ ചമയവും സ്റ്റീവൻ കുമാർ സംഘട്ടനവും നിർവഹിച്ചിരിക്കുന്നു. ആന്റണി തോമസ് പ്രൊഡക്ഷൻ കൺട്രോളറായും ബിനോയ് നമ്പാല കാസ്റ്റിങ് ഡയറക്ടറായും പ്രവർത്തിക്കുന്നു. ബോബി സത്യശീലനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ഷൗക്കത്ത് കല്ലൂസ് ഫിനാൻസ് കൺട്രോളറായും വിഷ്ണു സുജാതൻ സൗണ്ട് മിക്സിങ്ങിലും പ്രവർത്തിക്കുന്നു. യെല്ലോടൂത്ത്സാണ് ഡിസൈൻ നിർവഹിച്ചിരിക്കുന്നത്.
സെറീൻ ബാബു സ്റ്റിൽസും വിഷ്ണു തണ്ടാശ്ശേരിയും രോഹിത് കെ. സുരേഷും പ്രൊമോ സ്റ്റിൽസും കൈകാര്യം ചെയ്യുന്നു. നിശാന്ത് എസ്. പിള്ള, വാസുദേവൻ വി. യു. എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്. കളർ പ്ലാനറ്റ് സ്റ്റുഡിയോസാണ് ഡി.ഐ. നിർവഹിച്ചിരിക്കുന്നത്. പിക്റ്റോറിയൽ വി.എഫ്.എക്സും പ്രോലാബ് വി.എഫ്.എക്സും ചേർന്നാണ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കിയിരിക്കുന്നത്. ആതിര ദിൽജിത്താണ് പി.ആർ.ഒ.












