റിജിന്റെ ഭാവി ഡാർക്കോ ബ്രൈറ്റോ? ടൈം ട്രാവൽ ത്രില്ലർ ‘ഒറിജിനൽ’ വിജയകരമായി പ്രദർശനം തുടരുന്നു

സിനിമയെന്ന സ്വപ്നവുമായി മുന്നേറുന്ന റിജിന്റെ ജീവിതത്തിൽ അപ്രതീക്ഷിത വഴിത്തിരിവുകൾ സൃഷ്ടിച്ച് ടൈം ട്രാവൽ ഫാന്റസി ത്രില്ലർ ചിത്രം ‘ഒറിജിനൽ’ വിജയകരമായി പ്രദർശനം തുടരുന്നു. ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലെത്തുന്ന ചിത്രം റമീസ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു.

12 വർഷം മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാൻ കഴിയുന്ന ഒരു ടൈം ട്രാവൽ വാച്ച് റിജിന്റെ കൈകളിലെത്തുന്നതോടെയാണ് കഥയിൽ നിർണായകമായ മാറ്റങ്ങൾ സംഭവിക്കുന്നത്. ഈ യാത്രകൾ റിജിന്റെ ജീവിതത്തിൽ സൃഷ്ടിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും അതിലൂടെ അയാൾ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം. റിജിന്റെ ഭാവി ഇരുളടഞ്ഞതാകുമോ അതോ പ്രതീക്ഷകൾ നിറഞ്ഞതാകുമോ എന്ന ആകാംക്ഷയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

‘നമ്മൾ സമയവുമായി കളിച്ചാൽ, സമയം എന്തായാലും തിരിച്ചും കളിക്കും’ എന്ന ആശയത്തെ ആസ്പദമാക്കി ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസിക്കൊപ്പം ഫെമിന ജോർജ്, രാജേഷ് മാധവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ഹർഷദാണ്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും ഫഹദ് ഫത്‌ലി ഛായാഗ്രഹണവും നിർവഹിക്കുന്നു. അർഷാദ് നാക്കോത്തും രജീഷ് കെ. സൂര്യയും ചേർന്നാണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. മൈൻഡ്‌സ്റ്റൈൻ സ്റ്റുഡിയോസാണ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കിയിരിക്കുന്നത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയിലും പ്രവർത്തിക്കുന്നു.

സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാർക്കറ്റിങ്, കമ്മ്യൂണിക്കേഷൻസ് വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്രദീപ് മേനോനാണ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്‌ക്രീൻ എന്റർടെയ്ൻമെന്റ്സാണ് ജി.സി.സി. വിതരണ പങ്കാളി. ചിത്രത്തിന്റെ ടിക്കറ്റുകൾ ബുക്ക് മൈ ഷോ, ടിക്കറ്റ്സ് ന്യൂ, ഡിസ്ട്രിക്റ്റ് എന്നീ ആപ്പുകളിലൂടെ ബുക്ക് ചെയ്യാം.