300 രൂപയ്ക്ക് പെട്രോള്‍ അടിച്ചപ്പോള്‍ കിട്ടിയത് ഒരു ലിറ്റര്‍ പെട്രോള്‍. ഇനിയും ചതിയിൽ വീഴാതിരിക്കുക

300 രൂപയ്ക്ക് പെട്രോള്‍ അടിച്ചപ്പോള്‍ കിട്ടിയത് ഒരു ലിറ്റര്‍ പെട്രോള്‍. കണ്ണൂരിൽ ആണ് ഈ ക്രമക്കേട് കണ്ടു പിടിച്ചത്. കണ്ണൂരിൽ കാല്‍ടെക്‌സ് ജങ്ഷനിലെ പമ്പില്‍ ഉടമയുടെ ഒത്തശയോടെ ജീവനക്കാർ ചെയ്ത ഈ കള്ളം ബൈക്ക് യാത്രക്കാരനാണ് കണ്ടു പിടിച്ചത്. ഇവർ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെ പമ്പിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയരുകയും  ലീഗല്‍ മെട്രോളജി വകുപ്പ് ഇടപെട്ട് പമ്പുപൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. 

കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരായ ദമ്പതികൾ പെട്രോൾ അടിക്കാനായി ഈ പമ്പിൽ വരുകയും 300 രൂപയ്ക്കു പെട്രോൾ അടിക്കാൻ ജീവനക്കാരനോട് പറയുകയും ചെയ്തു. എന്നാൽ പെട്രോൾ അടിച്ചു കഴിഞ്ഞു യുവാവ് നോക്കിയപ്പോൾ പെട്രോളിന്റെ അളവിൽ വൻ കുറവുള്ളതായി മനസിലായി. ഇത് ചോദ്യം ചെയ്‌തപ്പോൾ ഒരു കുറവും ഇല്ല എന്നും പറഞ്ഞു ജീവനക്കാർ യുവാവിന് നേർക്ക് തട്ടിക്കയറി. ഈ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവാവ് അവിടെ വെച്ച് തന്നെ പെട്രോൾ ഒരു കുപ്പിയിലേക്ക് പകർത്തി. ഒരു ലിറ്ററും കുറച്ചും മാത്രമേ പെട്രോൾ ഉണ്ടായിരുന്നോളു. 300 രൂപ നൽകി പെട്രോൾ അടിച്ചപ്പോൾ കിട്ടിയത് ഏകദേശം 100 രൂപയുടെ പെട്രോൾ. ഇതേ സമയം യുവാവിന്റെ ഭാര്യ ഈ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോഴാണ് പെട്രോൾ പമ്പുകാരുടെ കള്ളകളി പുറത്തായത്. 

ഇവർ  ലീഗല്‍ മെട്രോളജി വിഭാഗത്തിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പമ്പില്‍ പരിശോധന നടത്തി. മെഷിന്‍ തകരാറ് കാരണമാണ് വലിയ കുറവ് സംഭവിച്ചതെന്നാണ് ഉടമകളും ജീവനക്കാരും പറയുന്നതെങ്കിലും ഇതിനു പിന്നില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി സംശയമുണ്ട്.  ലീഗല്‍ മെട്രോളജി വകുപ്പ് പമ്പ് പൂട്ടി സീൽ ചെയ്തു.

ഇത് പോലെ പല പെട്രോൾ പമ്പുകളിലും ജനങ്ങൾ വിഡ്ഢികൾ ആകുകയാണ്. ഇനിയും എത്രയോ പെട്രോൾ പമ്പുകളുടെ കള്ളക്കളികളാണ് ഇത് പോലെ പുറത്ത് വരാനുള്ളത്.