ബാലഭാസ്കറിന്റേത് അപകട മരണമല്ല; സംഭവസ്ഥലത്തുനിന്ന് രണ്ടുപേര് രക്ഷപ്പെടുന്നത് കണ്ടു

Balabhaskar's death is not an accident

ബാലഭാസ്കറിന്റേത് ഒരു സ്വാഭാവിക മരണമല്ല എന്നും അപകട സ്ഥലത്തുനിന്നും രണ്ടു പേര് രക്ഷപ്പെടുന്നത് കണ്ടുവെന്നും വെളിപ്പെടുത്തിക്കൊണ്ട് മിമിക്രി ആര്‍ട്ടിസ്റ്റ്  ആയ കലാഭവൻ സോബി രംഗത്ത് വന്നിരിക്കുകയാണ്. അതിൽ ഒരാൾ ഓടിരക്ഷപ്പെടുകയും മറ്റൊരാൾ ബൈക്കിലും ആണ് രക്ഷപ്പെട്ടതെന്നാണ് സോബി പറഞ്ഞത്. സോബി ബുധനാഴ്ച രാവിലെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കിയത്.

സംഭവത്തില്‍ അസ്വാഭാവികത തോന്നിയെന്നും പിന്നീട് ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളാകുകയും ചെയ്തതിനു പിന്നാലെയാണ് ദുരൂഹത അതോന്നിയതെന്നും തനിക്കറിയാവുന്ന കാര്യങ്ങൾ എല്ലാം താൻ പറഞ്ഞുവെന്നും മാധ്യമങ്ങളോട് പറയാത്ത കുറച്ചു കാര്യങ്ങള കൂടി ബാക്കിയുണ്ടെന്നും അതും ക്രൈംബ്രാഞ്ചിനോട് പറഞ്ഞുവെന്നും ആണ് സോബി പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോഴും വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കർ അല്ലായിരുന്നുവെന്നും അർജുൻ ആയിരുന്നുവെന്നുമാണ് ലക്ഷ്മി പറഞ്ഞത്.