
കേരളത്തിലെ ബിവറേജസ് ഷോപ്പുകളുടെ മറ്റൊരു രൂപമാണ് തമിഴ്നാട്ടിലെ വൈന്‍ ഷോപ്പുകള്‍. ഇത് എണ്ണത്തില്‍ വളരെക്കൂടുതലാണ്. മുക്കിലും മൂലയിലും വൈന്‍ ഷോപ്പുകള്‍ കാണാം. തമിഴ്നാട്ടിലെ വൈന്‍ ഷോപ്പുകളുടെ മുന്നില്‍ മദ്യം വാങ്ങി അവിടെവച്ചുതന്നെ കുടിച്ച് അവിടെത്തന്നെ വീണുറങ്ങുന്നവരുടെ ദൃശ്യങ്ങള്‍ പതിവാണ്.

ഒരു മിനി ബാര്‍ സെറ്റപ്പ് ഒക്കെ വൈന്‍ ഷോപ്പുകളോട് ചേര്‍ന്ന് ഉണ്ടാകുന്നതും സാധാരണം. അവിടെയിരുന്ന് അവിടത്തെ ആഹാരസാധനങ്ങള്‍ കഴിക്കുകയും ചെയ്യാം മദ്യം കഴിക്കുകയും ചെയ്യാം . പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോയില്‍, തമിഴ്നാട്ടിലെ ഇത്തരം വൈന്‍ ഷോപ്പുകളിലേക്ക് എലികളെ വിതരണം ചെയ്യുന്ന ഒരാളെ കാണാം.

എലികളെ പിടിച്ച് കൊന്ന് തൊലി കളഞ്ഞ് വൈന്‍ ഷോപ്പുകളില്‍ കൊണ്ടുക്കൊടുക്കുകയാണ്. അവര്‍ അത് കറിവച്ച് മദ്യപര്‍ക്ക് വിളമ്പുന്നു. മദ്യപര്‍ക്ക് മുന്നിലെത്തുന്നത് ചിക്കന്‍ കറിയെന്നും മട്ടന്‍ കറിയെന്നുമൊക്കെയുള്ള പേരില്‍ എലിക്കറിയാണത്രേ.
അത്ഭുതം അതല്ല ഒരു കൂസലുമില്ലാതെ ഈ എലികളെ വിതരണം ചെയ്യുന്നയാള്‍ ധൈര്യപൂര്‍വം ക്യാമറയ്ക്ക് മുന്നില്‍ ചിരിയോടെ നില്ക്കുന്നതും കാണാം.











