
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇപ്പോള്‍ സ്ഥിരമായി നമ്മള് കേള്‍ക്കുകയാണ്. കൂടുതലും ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളുടെ ഫോണുകള്‍ ആണ് ഇത്തരം പ്രശ്നങ്ങള്‍ സ്രിഷ്ടിക്കുന്നത്. വണ്‍പ്ലസിന്റെ മോഡലായ വണ്‍ പ്ലസ് വണിനാണ് ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ടപ്പോള്‍ സ്മാര്‍ട്ഫോണിന്റെ ബാറ്ററി ഉരുകി തീപിടിച്ചത്.

വണ്‍പ്ലസ് കമ്പനി അധികൃതര്‍ സംഭവത്തില്‍ ഇടപെട്ടു. ചൂടായി പുകഞ്ഞ് തീപിടിച്ചത് രാഹുല്‍ ഹിമലിയന്‍ എന്നയാളുടെ ഫോണാണ്. ഗൗരവമുള്ളതാണെന്നും വിഷയം അന്വേഷിച്ചു വരികയാണെന്നും കമ്പനി അധികൃതര്‍ പറയുന്നു. തീപ്പിടിത്തത്തിന് കാരണം നിര്‍മിതിയിലുണ്ടായ പിഴവാണ്.

ഫോണ്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പുകഞ്ഞ് തീപിടിച്ചത്. കിടന്നപ്പോള്‍ ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ടതായിരുന്നു. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഫോണ്‍ ആണ്. തീ കെടുത്തിയത് വെള്ളം ഒഴിച്ചാണ്. വണ്‍ പ്ലസും ആമസോണും ഇതില്‍ ഉത്തരവാദിത്തം ഉണ്ടെന്ന് രാഹുല്‍ പറയുന്നു.

ഫോണിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തി നശിച്ചു. ബാറ്ററി പൂര്‍ണമായും കത്തി ഉരുകിപ്പോയി. തീ പിടിച്ച ഫോണിന്റെ ചിത്രം രാഹുല്‍ പുറത്തുവിട്ടിരുന്നു.











