
കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഡബിൾ ബാറിൽ, സൗണ്ട് തോമ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ബിനീഷ് ബാസ്റ്റിൻ. വിജയ് ചിത്രം തെരിയിലെ വില്ലൻ വേഷം ബിനീഷിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു.സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ആരാധകരുമായി നിരന്തരം സംവദിക്കാറുമുണ്ട് കഴിഞ്ഞ ദിവസം ബിനീഷ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായിരിക്കുന്നത്.പത്തനംതിട്ടയിൽ ഒരു ഷോപ് ഉദ്ഘാടനത്തിനായി എത്തിയ ബിനീഷ് മലയാള സിനിമയിൽ നിരവധി ചിത്രത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത വാവച്ചൻ എന്ന നടനെ ആൾക്കൂട്ടത്തിനിടയിൽ കണ്ടു തുടർന്ന് ഇരുവരും ചേർന്ന് ആ കട ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു.
ബിനീഷിന്റെ കുറിപ്പ് ഇങ്ങനെ,
എന്റെ കൂടെ നിൽക്കുന്ന വാവച്ചൻ ചേട്ടനെ നിങ്ങൾക്കെല്ലാവർക്കും പരിചയം കാണും നിരവധി സിനിമകളിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ ചെയ്ത ആളാണ്. പ്രത്യേകിച്ചും തിളക്കം സിനിമയിൽ. പത്തനംതിട്ടയിൽ ഒരു കടയുടെ ഉദ്‌ഘാടനത്തിന് പോയപ്പോൾ ഉദ്‌ഘാടനം കാണാനെത്തിയവരുടെ കൂട്ടത്തിൽ ഇദ്ദേഹം നിൽക്കുന്നു. സ്വന്തം നാട്ടിൽ ഈ കലാകാരന് ഒരു വിലയുമില്ല. എന്റെ നാട്ടിലും അങ്ങനെത്തന്നെയാണ്. പിന്നീട് ഞാൻ ആൾക്കൂട്ടത്തിൽ നിന്നും ചേർത്ത് നിർത്തി. തുടർന്ന് ഞങ്ങൾ ഒരുമിച്ച് ആ ഷോപ് ഉദ്‌ഘാടനം ചെയ്തു. ചില കലാകാരന്മാർ ലക്ഷങ്ങളും കോടികളും സമ്പാദിക്കാറില്ല എന്നാൽ അവർ എന്നും ജനങ്ങളുടെ മനസ്സിൽ ഉണ്ടാകും അതാണ് കലാകാരൻ.












