
ജില്ലകളിൽ മഴ തുടരുന്നു. ശനിയാഴ്ച രാവിലെയോടെ 11 ദുരിതാശ്വാസ ക്യാമ്ബുകള്‍ കൂടി തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലയിലെ തെക്കന്‍ പ്രദേശങ്ങളില്‍ രൂക്ഷമായ കാലവര്‍ഷക്കെടുതി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. റവന്യൂ, പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്.











