രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് നടന്‍ ജയസൂര്യയുടെ കൈത്താങ്ങ്.

ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപെട്ടുപോയ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ലിനു വെള്ളത്തില്‍ വീണ് മരിക്കുന്നത്. സംഭവത്തെ തുടർന്ന് നടൻ ജയസൂര്യ ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ചു. തുടർന്ന് അമ്മയുടെ അക്കൗണ്ടിലേക്ക് 5 ലക്ഷം രൂപ ഇട്ടുകൊടുക്കുകയും ചെയ്തു. ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകന്‍ നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു.

ലിനുവിനെ കാണാതെപോയതിനെ തുടര്‍ന്ന് എറെ നേരം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. തങ്ങളുടെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ലിനുവും അമ്മയും കുടുംബവും ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറിയിരുന്നു. ഇവിടെ നിന്നും വെള്ളത്തില്‍ അകപെട്ടവരെ രക്ഷപ്പെടുത്താന്‍ ലിനു ഇറങ്ങിതിരിച്ചപ്പോഴാണ് വെള്ളത്തില്‍ വീഴുന്നത് . ലിനുവിന്റെ അമ്മയും കുടുംബവും ഉള്ള ക്യാമ്ബിലേക്കാണ് മൃതദേഹം ആദ്യം എത്തിച്ചത്.