പുലി വീട്ടിൽ നിന്നും വളർത്തുനായയെ കടിച്ചെടുത്തുകൊണ്ട് ഓടുന്നു. വീഡിയോ കാണാം.

Tiger Attack Pet Dog
Tiger Attack Pet Dog

പുള്ളിപുലി വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ പിടിച്ചുകൊണ്ട് കടന്നു കളഞ്ഞു. ഷിവമോഗയിലുള്ള തീർത്ഥഹള്ളി ഗ്രാമത്തിൽ ആണ് സംഭവം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയോടെയാണ് പുലി നായയെ പിടികൂടിയത്. മതിൽ ചാടിക്കടന്നു പുലി വീട്ടിൽ പ്രവേശിച്ചതിന് ശേഷം നായയെ പിടികൂടി അതിനെ കടിച്ചു പിടിച്ചു കൊണ്ട് വീണ്ടും മതിൽ ചാടി പുറത്തേക്കു പോകുന്ന ദൃശ്യങ്ങളാണ് CCTV യിൽ തെളിഞ്ഞിരിക്കുന്നത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വയറൽ ആണ്,

പുലർച്ചെ ഉറക്കമുണർന്ന ഗൃഹനാഥൻ തന്റെ രണ്ടു നായ്ക്കളിൽ ഒന്നിനെ കാണാതായതോടെയാണ് CCTV പരിശോധിക്കുന്നത്. CCTV രംഗങ്ങൾ കണ്ടു ആദ്യം ഗൃഹനാഥൻ പകച്ചു നിന്നെങ്കിലും പിന്നീട് വനം വകുപ്പിനെ വിവരം അറിയിച്ചു. പശുവിനെ വളര്ത്തുന്ന തൊഴുത്തിന് സമീപവും പുലിയെ കണ്ടെന്നു അയൽവാസിയും വനംവകുപ്പിൽ അറിയിച്ചതോടുകൂടി അധികൃതർ പുലിയെ നിരീക്ഷിക്കാനായി ഗാർഡിനെ ഏർപ്പെടുത്തിയിരിക്കുകയാണ്.

Source: Kanak News