ഇവള് പോക്കാണ്, താൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള കമ്മെന്റ് ഇതാണ് !! നടി ശരണ്യാ നായര്‍

sharanya-r-nair

മറഡോണ എന്ന സിനിമ കണ്ട ആരും തന്നെ അതിലെ നായിക ആശയെ ആരും മറക്കില്ല. ഹോം നഴ്‌സായി എത്തിയ ശരണ്യ ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടി. തന്റെ ആദ്യ ചിത്രം പുറത്തിറങ്ങിയത് പ്രളയകാലത്തായതിനാല്‍ പ്രേക്ഷക ശ്രദ്ധ വേണ്ടത്ര ലഭിച്ചിരുന്നില്ലെന്ന് ശരണ്യ പറയുന്നു. ഇപ്പോൾ തന്റെ ആദ്യ സിനിമയെ കുറിച്ചും അതിൽ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ചും താരം ഇപ്പോൾ പറയുകയാണ്.

sharanya r nair photos

കുട്ടിക്കാലം മുതൽ തന്നെ എനിക്ക് സിനിമകളോട് വലിയ ഇഷ്ട്ടമായിരുന്നു. കുസാറ്റില്‍ പഠനം ആരംഭിച്ചതിനു ശേഷമാണ് മോഡലിങ് രംഗത്തേയ്ക്ക് എത്തിയതെന്നും പിന്നീട് അവസരങ്ങള്‍ ലഭിച്ചുവെന്നും താരം പറഞ്ഞു.

sharanya r nair

താരത്തെ കുറിച്ച്‌ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള കാര്യം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് ഇവള് പോക്കാ എന്നാണ് താന്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള കമന്റ് എന്ന് താരം തുറന്നു പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി താരങ്ങള്‍ ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നത് പുതിയ കാഴ്ചയല്ല.