കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന ന്യൂസ് ആണ് ഉണ്ണി മുകുന്ദൻ സ്വാസിക പ്രണയം. ഇപ്പോൾ ഉണ്ണി മുകുന്ദൻ സ്വാസികയുമായി പ്രണയത്തിലാണ് എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. മാമാങ്കം സിനിമ കണ്ടതിനു ശേഷം സ്വാസിക ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കു വെച്ചിരുന്നു ആ പോസ്റ്റ് ആണ് ഇങ്ങനെ ഒരു ഗോസിപ്പ് ഉണ്ടാകാൻ കാരണമെന്നു സ്വാസിക പറഞ്ഞിരുന്നു. ഇപ്പോൾ ഉണ്ണി മുകുന്ദൻ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ്.
എനിക്ക് ഇതൊക്കെ ശീലമായി, 22-24 വയസ്സില്‍ പെണ്മക്കളെ കല്യാണം കഴിപ്പിച്ചുവിടുകയാണ് നമ്മുടെ നാട്ടുനടപ്പ്. അതു കഴിഞ്ഞാല്‍പ്പിന്നെ വീട്ടുകാരുടെ ഉള്ളില്‍ തീയാണ്. ഈ പ്രായം കഴിഞ്ഞാൽ പിന്നെ പെൺകുട്ടികളോട് വീട്ടുകാർക്ക് തലപര്യം കാണില്ല. ആ പെൺകുട്ടിയെ വെറുതെ വിട്ടോളു. ഇങ്ങിനെയുള്ള ഗോസിപ്പികളില് കുടുങ്ങിയാലുള്ള അവസ്ഥ ചിന്തിയാക്കാവുന്നതല്ലെ ഉള്ളു. ഇരുവരും വിവാഹിതരാവാന്‍ പോകുന്നു എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട വാര്‍ത്തകളെക്കുറിച്ച് ഉണ്ണി ഇപ്പോൾ പറയുകയാണ്.
അതിപ്പോള്‍ ഏതാണ്ട് 6-7 കൊല്ലമായെന്നാണ് തോന്നുന്നത്. മാമാങ്കത്തില്‍ എന്റെ അഭിനയത്തെക്കുറിച്ച് ആ പെണ്‍കുട്ടി സാമൂഹിക മാധ്യത്തില്‍ നല്ല അഭിപ്രായം പങ്കുവച്ചിരുന്നു. ഇതിന് താങ്ക്യു എന്ന് ഞാന്‍ മറുപിടിയും നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ഞങ്ങള്‍ വിവാഹിതരാവാന്‍ പോകുന്നു എന്നും മറ്റും പ്രചാരണം നടന്നുവരുന്നത്. ഞാൻ ഇപ്പോൾ വിവാഹത്തെ പറ്റി ചിന്തിക്കുന്നത് പോലുമില്ല. കുറച്ച് വര്‍ഷം കൂടി കഴിഞ്ഞിട്ടേ ഞാൻ ഇതിനെ പറ്റി ചിന്തിക്കുന്നു എന്നും ഉണ്ണി വ്യകതമാക്കുന്നു.
നേരത്തെ ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ ഇവരെ ചെറുതായിട്ടാണെങ്കതിലും വേദനിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ പ്രശ്നമില്ല. സിനിമയില്‍ ഇതൊക്കെ സര്‍വ്വസാധാരണമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതെക്കുറിച്ചൊക്കെ നല്ലവണ്ണം മനസ്സിലാക്കുന്ന പെണ്‍കുട്ടിയെ മാത്രമെ വിവാഹം കഴിക്കാവു എന്നുവരെ വീട്ടുകാര്‍ പറഞ്ഞിട്ടുണ്ട്. ഈ സപ്പോര്‍ട്ട് വലിയൊരളവില്‍ ആശ്വാസമാണ്.
ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണ് എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകളോടു പ്രതികരിച്ച് നടി സ്വാസിക വിജയും രഗത്ത് വന്നിരുന്നു.ഉണ്ണിയുെട മാമാങ്കം സിനിമ കണ്ടിട്ട് ഞാന്‍ ഫെയ്സ്ബുക്കില്‍ ഒരു സാധാരണ രീതിയില്‍ ഒരു പോസ്റ്റിട്ടു. ഞങ്ങള്‍ മുമ്പ് ഒറീസ എന്ന ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നു മുതല്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്.’ ഉണ്ണിയുടെ ആ സിനിമയ്ക്കുള്ള പ്രയത്നം കണ്ടപ്പോൾ എനിക്ക് ഉണ്ണിയെ ഒന്ന് പ്രശംസിക്കണം എന്ന് തോന്നി അത് കൊണ്ടാണ് ഞാൻ ആ പോസ്റ്റ് ഇട്ടത്. എന്നിങ്ങനെയുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്. Fell in love എന്നും അതിനൊപ്പം കുറിച്ചിരുന്നു. ആ കഥാപാത്രത്തോടു തോന്നിയ സ്നേഹമാണ് ഉദ്ദേശിച്ചത്. ഉണ്ണി അതിനൊരു മറുപടി പോസ്റ്റ് ഫെയ്സ്ബുക്കിലിട്ടിരുന്നു. ഇതാണ് അങ്ങനെയാരു വാര്‍ത്തയായത്.’