
മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു താര കുടുംബമാണ് ജയസൂര്യയുടേത്. സിനിമകളുടെ തിരക്കുമായി ജയസൂര്യ പോകുമ്പോൾ കുടുംബത്തെയും കുട്ടികളെയും നോക്കുന്നത് ഭാര്യ സരിതയാണ്. ജയസൂര്യയെ പോലെ നല്ലൊരു നടൻ ആണെന്ന് മകൻ ആദിത്യനും തെളിയിച്ചു കഴിഞ്ഞു. ത്രിശൂർ പൂരത്തിൽ അച്ഛനും മകനും വളരെ മികച്ച അഭിനയം ആയിരുന്നു കാഴ്ച്ച വെച്ചത്. എന്നാൽ മകൾ ഇതുവരെ അഭിനയത്തിലേക്ക് എത്തിചേർന്നിട്ടില്ല.

മകൾ അഭിനയിക്കുന്നതിൽ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ജയസൂര്യയുടെ ഭാര്യയുടെ മറുപടി ഇതായിരുന്നു. കുറച്ചു കൂടി വലുതാകുമ്ബോള്‍ മകള്‍ അഭിനയിക്കണം എന്ന് പറഞ്ഞാല്‍ അതിനെ പൊസിറ്റീവായി തന്നെ കാണും. അഭിനയത്തോടാണ് മോള്‍ക്ക് ഫ്ലെയര്‍ എങ്കില്‍ കറങ്ങി തിരിഞ്ഞു ഒടുവില്‍ അതിലേക്കെ വരികയുള്ളൂ.
കുറച്ചു നാള് കഴിയുമ്ബോഴേ സ്വപ്നങ്ങളെക്കുറിച്ച് അവര്‍ക്കൊരു ക്ലിയര്‍കട്ട് ക്ലാരിറ്റിയുണ്ടാകൂ. എന്റെ ജീവിതത്തില്‍ വര്‍ണങ്ങള്‍ വാരി വിതറിയ ഒരു പെണ്‍കുട്ടിയുണ്ട്. അതന്റെ മകളാണ് എന്ന് പില്ക്കാലത്ത് ഓര്‍മ്മിക്കണമെങ്കില്‍ മകള്‍ ഒരു കൂട്ടുകാരി പെണ്ണ് കൂടിയാകണം. ഈ ലോകത്ത് ധൈര്യമായി ഹൃദയത്തിനകത്ത് ഇടം നല്കാവുന്ന ഒരു കുഞ്ഞു കൂട്ടുകാരി’.

മകളെക്കുറിച്ച് പങ്കുവെച്ചു കൊണ്ട് സരിത പറയുന്നു. ജയസൂര്യ സരിത ദമ്ബതികളുടെ മകന് ആദിത്യന് മലയാള സിനിമയില്‍ സജീവമായി രംഗത്തുണ്ട്. ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലും ‘തൃശൂര്‍പൂരം’ എന്ന ചിത്രത്തിലും ജയസൂര്യയുടെ കഥാപാത്രത്തിന്റെ കുട്ടിക്കാല വേഷം ചെയ്തത് ആദിത്യനാണ്. മകള്‍ സിനിമയിലേക്ക് തന്നെ വന്നാല്‍ അതിന് എസ് മൂളുമെന്നു നടന് ജയസൂര്യയുടെ ഭാര്യ സരിത, മകള്‍ക്ക് എന്താണോ ചെയ്യാന്‍ ഇഷ്ടം അതിനെ പിന്തുണയ്ക്കുന്ന അമ്മയാണ് താനെന്നും സരിത വ്യക്തമാക്കി.











