രാജ്യം മുഴുവൻ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ താരങ്ങൾ എല്ലാം തന്നെ വീടുകളിൽ ആണ്, വീട്ട് ജോലി ചെയ്തും, മറ്റു ഉല്ലാസങ്ങളിൽ ഏർപ്പെട്ടും തങ്ങളുടെ ലോക്ക് ഡൌൺ കാലം ആഘോഷമാക്കുകയാണിവർ, ഓരോ താരങ്ങളും അവരുടെ രസകരമായ നിമിഷങ്ങൾ സോഷ്യൽ അക്കൗണ്ട് വഴി പങ്കു വെക്കുന്നുണ്ട്. ഇപ്പോൾ അനുഷ്കയുടെയും കൊഹ്ലിയുടെയും രസകരമായ ഒരു വീഡിയോ ആണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്.
ലോക്ഡൗണില്‍ കഴിഞ്ഞുകൂടുന്നതിനിടെ മുടിവെട്ടാനുള്ള മോഹമുണ്ടായെങ്കിലും പുറത്തിറങ്ങാന്‍ നിവൃത്തിയില്ലാത്ത കോഹ്ലിക്ക് സഹായഹസ്തം നീട്ടിയത് ഭാര്യ അനുഷ്ക ശര്‍മ. അടുക്കളയിലെ കത്രിക കൈയിലെടുത്തപ്പോള്‍ വല്ലഭന് പുല്ലുമായുധം എന്ന മട്ടിലായിരുന്നു ബോളിവുഡ് സൂപ്പര്‍നടി. കൃത്യമായ ലൈനിലും ലെങ്തിലും അനുഷ്ക കത്രിക ചലിപ്പിച്ചപ്പോള്‍ കോഹ്ലി ആശിച്ച ഹെയര്‍സ്റ്റൈല്‍ തന്നെ പിറന്നു.
ഇതാണ് ഈ സമ്ബര്‍ക്ക വിലക്കുകാലം നിങ്ങള്‍ക്ക് തരുന്നത്. അടുക്കള കത്രിക കൊണ്ട് നല്ലൊരു ഹെയര്‍ സ്റ്റൈല്‍ നേടുന്നതുപോലെയുള്ള കാര്യങ്ങളൊക്കെ സംഭവിക്കാന്‍ നിങ്ങള്‍ അനുവദിക്കുക.’ -അനുഷ്ക തെന്റ മുടിവെട്ടുന്ന വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് കോഹ്ലി പറഞ്ഞു. ‘എെന്റ ഭാര്യയുടെ വക മനോഹരമായ ഹെയര്‍സ്റ്റൈല്‍’ എന്ന് പുകഴ്ത്തിയാണ് കോഹ്ലി വിഡിയോ അവസാനിപ്പിക്കുന്നത്