സാമന്തയുടെയും നാഗചൈതന്യയുടെയും വീട്ടിലേക്ക് കുഞ്ഞഥിതി എത്തുവാൻ പോകുന്നു …!!

തെന്നിന്ത്യയിൽ ഏറെ ആരാധകർ ഉള്ള നടിയാണ് സമന്ത, തമിഴിലും തെലുങ്കിലുമായി താരം തിളങ്ങി നിൽക്കുകയാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു സമാന്തയും നാഗചൈതന്യയും വിവാഹിതർ ആയത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാതെ…

samantha

തെന്നിന്ത്യയിൽ ഏറെ ആരാധകർ ഉള്ള നടിയാണ് സമന്ത, തമിഴിലും തെലുങ്കിലുമായി താരം തിളങ്ങി നിൽക്കുകയാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു സമാന്തയും നാഗചൈതന്യയും വിവാഹിതർ ആയത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാതെ വീണ്ടും അഭിനയവുമായി സജീവമാകുകയായിരുന്നു താരം. സമൂഹ മാധ്യമങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാറുള്ള നായികമാരില്‍ ഒരാളുകൂടെയാണ് സാമന്ത. എന്നാൽ ഇപ്പോൾ കുറച്ച് ദിവസങ്ങളായി സാമന്ത സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ല, ലോക്ക് ഡൗൺ വിശേഷം പോലും താരം പങ്കു വെക്കുന്നില്ല.

samantha naga

ഇന്‍സ്റ്റാഗ്രാമില്‍ നിരന്തരം പോസ്റ്റുകള്‍ ഇടാറുള്ള സാമന്ത കഴിഞ്ഞ ഒരാഴ്ചയായി ഒന്നും പോസ്റ്റ് ചെയ്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് താരം എവിടെയെന്ന് ആരാധകര്‍ അന്വേഷിച്ച്‌ തുടങ്ങിയത്. ഇപ്പോൾ ആ അന്വേഷണം എത്തി നിൽക്കുന്നത് സാമന്ത ഗർഭിണി ആണെന്ന വർത്തയിലാണ്.സാമന്ത ഗര്‍ഭിണിയാണെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയില്‍ പോലും ആക്ടീവ് അല്ലാതെ ഇരിക്കുന്നതിന്റെ കാരണം ഗര്‍ഭിണി ആയത് കൊണ്ടാണെന്നാണ് ചിലരുടെ കണ്ടുപിടുത്തം. സോഷ്യല്‍ മീഡിയകളില്‍ ഇത് വ്യാപകമായി പ്രചരിക്കാനും തുടങ്ങി.ഇത് ആദ്യമായിട്ടല്ല.

samantha

നാഗചൈതന്യയുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ സാമന്ത ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അപ്പോഴെല്ലാം അത് തെറ്റാണെന്ന് വ്യക്തമാക്കി നടി എത്തിയിരുന്നു. എന്നാല്‍ ഇത്തവണ അതിനും നടി എത്തിയില്ലെന്ന ആരോപണമാണ് പലരും ചൂണ്ടി കാണിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ താരദമ്ബതിമാര്‍ എവിടെയാണെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ.അതേസമയം രണ്ടാഴ്ച മുന്‍പ് ക്വാറന്റൈന്‍ സമയത്ത് വീടിനുള്ളില്‍ നിന്നുമുള്ള നാഗചൈതന്യയുടെ ഒരു ഫോട്ടോ സാമന്ത പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. എന്തായാലും അധികം വൈകാതെ ഗോസിപ്പുകള്‍ക്ക് മറുപടിയുമായി സാമന്തയോ കുടുംബാംഗങ്ങളോ എത്തുമെന്ന് തന്നെയാണ് കരുതുന്നത്.