പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെട്ട താര ജോഡികൾ ആണ് പേളിയും ശ്രീനിഷും, കഴിഞ്ഞ വര്‍ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും ആയിരുന്നു, നിരവധി ആരാധകരാണ് ഈ ക്യൂട്ട് കപ്പിൾസിന് ഉള്ളത്, ബിഗ്ബോസിൽ വെച്ചുള്ള ഇവരുടെ പ്രണയത്തെ ആദ്യം പ്രേക്ഷകർ ആരും തന്നെ സീരിയസ് ആയിട്ട് എടുത്തില്ല, ഇരുവരും അഭിനയിക്കുകയാണ് എന്നായിരുന്നു എല്ലാവരുടെയും വാദം, എന്നാൽ ഷോയിൽ നിന്നും പുറത്തെത്തിയ ഇരുവരും വിവാഹിതരാകുകയായിരുന്നു, വളരെ ആര്‍ഭാടമായിട്ടായിരുന്നു വിവാഹം നടത്തിയത്, സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷമാക്കിയ വിവാഹം ആയിരുന്നു ഇവരുടേത്.
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് പേളിയും ശ്രിനിഷും. പ്രൊഫഷണലായുള്ള കാര്യങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്. ഹാപ്പി വണ്‍ ഇയര്‍ മൈ ലവ്. നിങ്ങള്‍ ഭ്രാന്തമായി പ്രണയത്തിലായിരിക്കുമ്ബോള് സമയം പറക്കുന്നു. വാഴ്ത്തപ്പെട്ടതായി തോന്നുന്നു ,മനോഹരമായ നിമിഷങ്ങളുമായി ഒരു ജീവിത സമയം നമുക്ക് മുന്നില്‍ കാത്തിരിക്കുന്നു. ഞങ്ങളെ സ്നേഹിച്ച എല്ലാവരോടും നന്ദി പറയാന്‍ ഈ നിമിഷം എടുക്കുന്നു .ഞങ്ങളുടെ കുടുംബത്തെപ്പോലെ നിങ്ങള്‍ ഞങ്ങളോടൊപ്പം നിന്നു .. എല്ലായ്പ്പോഴും. ഈ പ്രത്യേക ദിവസം നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആവശ്യമാണെന്നുമായിരുന്നു പേളി കുറിച്ചത്. ശ്രീനിക്കൊപ്പമുള്ള മനോഹരനിമിഷങ്ങളുടെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
അവളും ഞാനും ചേര്‍ന്നതാണ് എന്റെ ആത്മാവ്.നമ്മുടെ ആത്മാക്കള്‍ എന്തുതന്നെയായാലും അവളും എന്റേതും ഒരുപോലെയാണ്. അപ്പോള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു ഞാന്‍ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നു . എല്ലായ്പ്പോഴും ഉണ്ടായിരിക്കും.. ഈ ജീവിതകാലത്ത് എന്റെ സ്നേഹമെന്നായിരുന്നു ശ്രിനിഷ് കുറിച്ചത്. സന്തോഷത്തോടെ ചിരിച്ച് നില്ക്കുന്ന ചിത്രമായിരുന്നു ശ്രിനിഷ് പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ ശ്രീനിയുടെ കുറിപ്പ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ശ്രിനിഷ് ഹാപ്പി ആനിവേഴ്സറി പറഞ്ഞ് പേളിയും എത്തിയിരുന്നു. ശ്രീനിയുടെ പോസ്റ്റിന് കീഴിലായിരുന്നു കമന്റുമായി പേളി എത്തുകയായിരുന്നു. നിങ്ങളുടെ പൊണ്ടാട്ടി എങ്ങനെയുണ്ടെന്നും പേളി ചോദിച്ചിരുന്നു. നെഞ്ചേ നെഞ്ചേ എന്ന മറുപടിയായിരുന്നു ശ്രിനിഷ് നല്‍കിയത്. ഉനക്കാകെ എന്നായിരുന്നു പേളിയുടെ മറുപടി. ഇവരുടെ പോസ്റ്റുകളെ ഇതിനകം തന്നെ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.