നയൻ‌താര ഗര്‍ഭിണി, മാത്രമല്ല ഒരു കുഞ്ഞിനെ ദത്തെടുക്കുവാൻ കൂടി തയ്യാറാകുന്നു !! വിഘ്‌നേഷിന്റെ പോസ്റ്റിനുള്ള ആരാധകരുടെ കമ്മെന്റുകൾ

nayanthara

തെന്നിന്ത്യന്‍ സിനിമാലോകത്ത് നയന്‍താര ഉണ്ടാക്കി എടുത്ത താരമൂല്യം മറ്റൊരു നടിമാരും സ്വന്തമാക്കിയിട്ടില്ലെന്ന് വേണം പറയാന്‍. ലേഡീ സൂപ്പര്‍സ്റ്റാര്‍ പട്ടം പേരിനൊപ്പം സ്വന്തമാക്കി സിനിമകളില്‍ തിളങ്ങി നില്‍ക്കുകയാണ് നയന്‍സ്. നടിയുടെ സിനിമാ ജീവിതത്തിനൊപ്പം കുടുംബവിശേഷങ്ങള്‍ അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.

നടനും സംവിധായകനുമായ വിഘ്‌നേശ് ശിവനുമായിട്ടുള്ള പ്രണയം പുറത്ത് അറിഞ്ഞതോടെ ഇരുവരെയും കുറിച്ച്‌ ഒരുപാട് ഗോസിപ്പുകള്‍ പ്രചരിച്ചു. വിവാഹം ഉടനുണ്ടാവുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ വിവാഹത്തെ കുറിച്ച്‌ വ്യക്തതയില്ല. എന്നാല്‍ മാതൃദിനത്തില്‍ വിഘ്‌നേശ് പങ്കുവെച്ച ചിത്രങ്ങളും അതിന് കൊടുത്ത ക്യാപ്ഷനും ഏറ്റുപിടിച്ചിരിക്കുകയാണ് ആരാധകര്‍.

nayantharaഒരു കുഞ്ഞിനെ കൈയിൽ പിടിച്ചിരിക്കുന്ന നയൻതാരയുടെ ചിത്രമാണ് വിഘ്‌നേശ് പങ്കു വെച്ചിരിക്കുന്നത്, എന്റെ ഭാവി മക്കളുടെ അമ്മയുടെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ അമ്മയ്ക്ക് മാതൃദിനാശംസകള്‍’ എന്നാണ് നയന്‍താരയുടെ ഫോട്ടോക്കൊപ്പം വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് കണ്ടതിന് ശേഷം ഇവരുടെ കല്യാണം ഉടനെയുണ്ടാകും എന്ന് ഊഹിക്കുകയാണ് ആരാധകര്‍. നയന്‍താര ഗര്‍ഭിണി ആയോ എന്നും ഇവര്‍ കുഞ്ഞിനെ ദത്തെടുത്തോ എന്നുമൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്. നയന്‍താരയുടെ അമ്മയ്ക്കും വിഘ്‌നേഷ് മാതൃദിനാശംസകള്‍ നേരുന്നുണ്ട്.

nayanthara-new-year-celebration1അമ്മക്കൊപ്പം നയന്‍താരയുടെ ചെറുപ്പത്തിലുള്ള ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘മാതൃദിനാശംസകള്‍ മിസിസ് കുര്യന്‍. ഇത്രയും സുന്ദരിയായ ഒരു മകളെ വളര്‍ത്തിയതിലൂടെ വളരെ നല്ലൊരു കാര്യമാണ് നിങ്ങള്‍ ചെയ്തത്. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ലവ് യൂ അമ്മൂ..’ എന്നും വിഘ്‌നേഷ് കുറിച്ചിട്ടുണ്ട്.