വീട്ടിൽ പ്രസവിച്ച 22 കാരി അവിവാഹിതക്കെതിരെ കേസ്

കേരളത്തെ വീണ്ടും ഞെട്ടിച്ചു ഒരു പ്രസവം കൂടി. പ്രസവശേഷം കുട്ടിയെ ഉളിപ്പിച്ചു തടിതപ്പാൻ ശ്രെമിച്ച പല കേസുകളും നമ്മൾ ഇതിനു മുൻപും കേട്ടിട്ടുണ്ട്. ഇപ്പോൾ ഈ ക്രൂരത നടന്നത് തൃശൂർ ജില്ലയിലെ മുള്ളൂർ എന്ന സ്ഥലത്താണ്.
മുള്ളൂർക്കരയിൽ പ്രസവവിവരം മറച്ചുവെച്ച്‌ രക്തസ്രാവത്തിന് ചികിത്സ തേടിയ യുവതിക്കെതിരെ കേസെടുത്തു. പ്രസവം മറച്ചുവെച്ചതിനും കുഞ്ഞിനെ ഒളിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അവിവാഹിതയായ യുവതി പ്രസവ ശേഷമാണ് ആശുപത്രിയില്‍ എത്തിയതെന്ന് ഡോക്ടര്‍ കണ്ടെത്തിയത്. നവജാതശിശുവിന്റെ മൃതദേഹം വീട്ടില്‍ ഒളിപ്പിച്ച ശേഷമാണ് ആശുപത്രിയിലെത്തിയത്.ചാലക്കുടിയില്‍ പി ജിക്ക് പഠിക്കുന്ന അവിവാഹിതയായ 22 കാരി ലോക് ഡൗണിനെ തുടര്‍ന്ന് നാല് മാസത്തോളമായി മുള്ളൂര്‍ക്കരയിലെ വീട്ടിലുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് രക്തസ്രവത്തെ തുടര്‍ന്ന് യുവതിയെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് യുവതി പ്രസവിച്ച വിവരം പുറത്തുവന്നത്. സംശയം തോന്നിയ ഡോക്ടര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ ബാഗില്‍ പൊതിഞ്ഞ നിലയില്‍ ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു