ഗർഭകാല ചിത്രത്തിൽ അനുഷ്ക ധരിച്ചിരുന്ന വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടി സിനിമാലോകം

ബോളിവുഡിലെ പ്രിയ താരദമ്പതികൾ ആണ് അനുഷ്‌കയും വിരാടും, ഇരുവർക്കും കുഞ്ഞ് ജനിക്കുവാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് അനുഷ്ക പുറത്ത് വിട്ടത്, പിന്നാലെ വാരത്ത ഏറെ വൈറലായിരുന്നു. ഇരുവരും തങ്ങള്‍ ഒന്നിച്ചുള്ള ഹൃദ്യമായ…

ബോളിവുഡിലെ പ്രിയ താരദമ്പതികൾ ആണ് അനുഷ്‌കയും വിരാടും, ഇരുവർക്കും കുഞ്ഞ് ജനിക്കുവാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് അനുഷ്ക പുറത്ത് വിട്ടത്, പിന്നാലെ വാരത്ത ഏറെ വൈറലായിരുന്നു. ഇരുവരും തങ്ങള്‍ ഒന്നിച്ചുള്ള ഹൃദ്യമായ ഒരു ചിത്രം പങ്കുവച്ചാണ് കോലി സന്തോഷ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.എന്നാലിപ്പോൾ അനുഷ്ക ധരിച്ചിരുന്ന വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ ലോകം.

കറുപ്പില്‍ വെള്ള ഡോട്ടുകള്‍ പ്രിന്റ് ചെയ്ത ഡ്രസ് ആണ് അനുഷ്ക ധരിച്ചിരിക്കുന്നത്. ഫുള്‍ സ്ലീവും റഫിള്‍ ഡീറ്റൈയ്‌ലിങ്ങുമുള്ള ഈ വസ്ത്രം ലൊസാഞ്ചലസ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ലേബല്‍ നിക്കോളസില്‍ നിന്നുള്ളതാണ് എന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭകാലത്ത് വയര്‍ വലുതാകുമ്ബോള്‍ ബുദ്ധിമുട്ട് ഇല്ലാതെ ഉപയോഗിക്കാന്‍ പാകത്തില്‍ ഇലാസ്റ്റിക്കും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. 45,000 രൂപയാണ് ഈ വസ്ത്രത്തിന്റെ വില എന്നത്. ആക്സസറീസ് ധരിക്കാതെ, മേക്ക്പ് ഒഴിവാക്കി ഫ്രഷ് ഫെയ്സ് ലുക്കിലാണ് അനുഷ്ക ചിത്രത്തില്‍ പോസ് ചെയ്യുന്നത്.

ഞങ്ങൾ ഇനി മൂന്നാണ്, മാർച്ചിൽ ആലിങ്ങെത്തും എന്ന് പറഞ്ഞാണ് അനുഷ്‍കയും വിരാടും എത്തിയിരുന്നത്. താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവതി പേരാണ് ഇരുവർക്കും ആശംസ അറിയിച്ച് എത്തിയത്.