ആന്റണി പെരുമ്ബാവൂരിന്റെ മകളുടെ വിവാഹനിശ്ചയം, ചടങ്ങളിൽ കാരണവരായി മോഹൻലാലും

ആന്റണി പെരുമ്ബാവൂരിന്റെ മകളുടെ വിവാഹനിശ്ചയത്തില്‍ നിറസാന്നിധ്യമവുമായി മോഹൻലാലും കുടുംബവും എത്തി, മോഹൻലാലിന്റെ ആത്മാർത്ഥ സുഹൃത്താണ് ആന്റണി പെരുമ്പാവൂർ, കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങളിൽ മോഹൻലാലിൻറെ ഭാര്യ സുചിത്രയും മകൻ പ്രണവും പങ്കെടുത്തു. ആന്റണി പെരുമ്ബാവൂരിന്റെയും ശാന്തിയുടെയും മകള്‍ ഡോ: അനിഷയും പെരുമ്ബാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകന്‍ ഡോ.എമില്‍ വിന്‍സന്റും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്.

ഡിസംബറിലാണ് ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ് എമിലിന്റെ അമ്മ സിന്ധു. പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തിന്റെ നിര്‍മാതാവു കൂടിയാണ് അദ്ദേഹം. ഇരു കുടുംബങ്ങളും തമ്മില്‍ 27 വര്‍ഷങ്ങളായി അടുപ്പമുണ്ട്.

50 പേര്‍ മാത്രമായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങില്‍ ആശംസയര്‍പ്പിച്ച്‌ മോഹന്‍ലാല്‍ സംസാരിക്കുകയും ചെയ്‌തു. ഒളിമ്ബ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ ബാലതാരമായി എമിലിന്റെ സഹോദരനും അഭിനയിക്കുകയും ചെയ്തിട്ടുള്ള നീല്‍ വിന്‍സെന്റിന്റെയും കുടുംബത്തിന്റെയും വിഡിയോ സന്ദേശവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. വിദേശത്താണ് ഭാര്യ ലിയ സെബാസ്റ്റ്യനും നീലിനൊപ്പം. ചടങ്ങില്‍ നേരിട്ടു ലോക്ഡൗണ്‍ മൂലം അമേരിക്കയില്‍ കുടുങ്ങിയ നീലിനും കുടുംബത്തിനും പങ്കെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.