എനിക്ക് ആത്മവിശ്വാസം തരുന്ന വസ്ത്രം ഞാൻ ധരിക്കും, ഞരമ്പന്മാർ അത് നോക്കാൻ വരണ്ട !! ജീവയുടെ ഭാര്യ അപർണയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ ആണ് ജീവയും ഭാര്യ അപർണ്ണയും, സരിഗമപയെന്ന ഷോയിലൂടെയായിരുന്നു ജീവ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. എയര്‍ഹോസ്റ്റസായ അപര്‍ണ്ണ ഇടയ്ക്ക് സരിഗമപയിലേക്ക് അതിഥിയായെത്തിയിരുന്നു. താന്‍ പോലും ഇതേക്കുറിച്ച്‌ അറിഞ്ഞിരുന്നില്ലെന്നും ശരിക്കും സര്‍പ്രൈസായി പോയെന്നുമായിരുന്നു ജീവ പറഞ്ഞത്. അപ്പുവെന്നും ശിട്ടുവെന്നുമൊക്കെയാണ് താന്‍ അപര്‍ണ്ണയെ വിളിക്കാറുള്ളതെന്നും ജീവ പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അപര്‍ണ്ണ തോമസ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും അപര്‍ണ്ണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റും വിമര്‍ശകര്‍ക്കുള്ള മറുപടിയായാണ് അപര്‍ണ്ണ കുറിച്ചത്. ഇതിനകം തന്നെ പുതിയ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ എല്ലാ ഞരമ്പൻമാരുടെയും ശ്രദ്ധക്ക്… എന്റെ ഫോട്ടോസിൽ മോശം കമന്റിട്ടോ എന്നെ ബോഡി ഷേമിങ്ങ് നടത്തിയോ തകർക്കാൻ നിങ്ങൾക്കാവില്ല. അതിന് വേണ്ടി ശ്രമിക്കുക പോലുമരുത്. എന്ത് ധരിക്കണമെന്ന് എന്നുള്ളത് ഞാൻ തീരുമാനിക്കും. അത് ആത്മവിശ്വാസത്തോടെ ധരിക്കുകയും ചെയ്യും എന്നാണ് അപർണ തന്റെ പുത്തൻ ചിത്രങ്ങളുടെ കൂടെ പങ്കുവെച്ചിരിക്കുന്നത്, നിമിഷങ്ങൾക്കകം തന്നെ അപർണയുടെ ഈ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. സരിഗമപയ്ക്ക് ശേഷം അടുത്ത പരിപാടിയുുമായെത്തിയിരിക്കുകയാണ് ജീവ ഇപ്പോൾ, ജീവക്കൊപ്പം ഭാര്യ അപർണ തോമസും കൂടെയുണ്ട്.