ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ല, പൊട്ടിത്തെറിച്ച് മന്യ!

Manya react news
Manya react news

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മന്യ, മലയാളി അല്ലാഞ്ഞിട്ടും മലയാളികൾക്ക് ഏറെ പരിചിതമാണ് താരത്തെ, കുറച്ച് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു, വിവാഹശേഷം താരം സിനിമയിൽ നിന്നും ഒഴിവായി നിൽക്കുകയാണ്. 2000 ൽ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.
സോഷ്യല്‍മീഡിയയില്‍ സജീവമായതിനാല്‍ തന്നെ തന്റെ വിശേഷങ്ങളെല്ലാം മന്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയായി താരം പങ്കുവെക്കുന്ന തന്റെ വിശേഷങ്ങൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ താൻ പങ്കുവെച്ച ഒരു കാര്യത്തെ വളച്ചൊടിച്ചും മറ്റൊരു രീതിയിൽ ആക്കിയതിനെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് താരം. നേരുത്തെ ഒരു അഭിമുഖത്തില്‍ ജോക്കറിന്റെ ലൊക്കേഷനില്‍വച്ച്‌ തനിക്ക് പ്രായം കുറഞ്ഞു പോയി, അല്ലെങ്കില്‍ വിവാഹം കഴിക്കുമെന്ന് ബഹദൂര്‍ക്ക തമാശയായി പറഞ്ഞിരുന്നുവെന്ന് മന്യ പറഞ്ഞിരുന്നു. എന്നാൽ ചില മാധ്യമങ്ങൾ ഇതിനെ വളച്ചൊടിച്ചു മറ്റൊരു തരത്തിൽ വാർത്ത കെട്ടിച്ചമയ്ക്കുകയാണ് ചെയ്യുന്നത്. ബഹദൂറിന് പകരം ദിലീപ് പറഞ്ഞുവെന്നാണ് പല മാധ്യമങ്ങളും എഴുതിയിരിക്കുന്നത്. ഇത്തരത്തിൽ വാർത്ത പുറത്ത് വിട്ട ഒരു മാധ്യമത്തിന്റെ കമെന്റിൽ എത്തി ഇതൊരു തെറ്റായ വാർത്ത ആണെന്നും ഞാൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല എന്നുമാണ് മന്യ കമെന്റ് ചെയ്തത്. ശേഷം ഇതിന്റെ സ്ക്രീൻഷോട്ട് എടുത്ത് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ താരം പുറത്ത് വിടുകയും ചെയ്തു.

Manya
Manya

ഇത് തീർത്തും വ്യാജ വാർത്തയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ദീലീപ് അങ്ങനെ പറഞ്ഞിട്ടില്ല. ബഹദൂര്‍ക്ക തമാശയായി പറയാറുണ്ടെന്നാണ് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാൽ ചില മാധ്യമങ്ങൾ അതിനെ മറ്റൊരു തലത്തിൽ ചിത്രീകരിക്കുകായാണ് ചെയ്തത്. ഇങ്ങനെ നുണകള്‍ പ്രചരിപ്പിക്കുന്നമാധ്യമം നിരോധിക്കപ്പെടണം. ഇത് അറപ്പുളവാക്കുന്നതാണ്‌ എന്നുമാണ് മന്യ വ്യാജവാർത്ത വന്നതിനെതിരെ പ്രതികരിച്ചത്. ഈ വാര്‍ത്ത ഉടനെ പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യണം. അല്ലാത്ത പക്ഷം താന്‍ കേസ് കൊടുക്കുകയും നിയമപരമായി മുന്നോട്ട് പോകുമെന്നും പറഞ്ഞു. ഇതോടെ താരത്തിനെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്.