ചിലപ്പോഴൊക്കെ ഇത്തരം സ്നേഹപ്രകടനങ്ങളിൽ അസ്വസ്ഥത തോന്നാറുണ്ട്!

Namitha about fans
Namitha about fans

ടെലിവിഷനിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് ബിഗ് സ്‌ക്രീനിൽ എത്തിയ താരം മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെയ്‌ത സിനിമകൾ എല്ലാം തന്നെ ഹിറ്റാകുവാൻ നമിതയ്ക്ക് കഴിഞ്ഞു. ഉള്ളിലുള്ളത് മുഴവനോന്നും മലയാളികളുടെ പ്രിയ നടി നമിത പ്രമോദ് തുറന്നുപറഞ്ഞിട്ടില്ലെങ്കിലും ചിലതൊക്കെ നല്ല വടിവൊത്ത ഭാഷയിൽ പറഞ്ഞിട്ടുണ്ട്.  ചെയ്ത സിനിമകൾ എല്ലാം തന്നെ ജനപ്രീതി നേടാൻ നമിതയ്ക്ക് കഴിഞ്ഞു. പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുന്നത് കൊണ്ട് തന്നെ വളരെ പെട്ടന്ന് താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.
ഇപ്പോഴിതാ മുൻപ് ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ആരാധകരെ കുറിച്ച് ആണ് താരം സംസാരിച്ചത്. ആരാധകരെ തനിക് ഭയങ്കര ഇഷ്ട്ടം ആണ്. ആരാധകർ ഉണ്ടാകുക എന്ന് പറഞ്ഞാൽ ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഇഷ്ട്ടപെട്ടു എന്നാണ് അർഥം. നമ്മളോട് സ്നേഹം ഉള്ളത് കൊണ്ട് തന്നെ ഇവർ നമ്മളെ കാണുമ്പോൾ ഓടി വരുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുമുണ്ട്. പക്ഷേ ചില യുവാക്കള്‍ തോളില്‍ കയ്യിട്ട് സെല്‍ഫിയെടുക്കാന്‍ ഒക്കെ ശ്രമിക്കും. അത് ശരിക്കും തനിക്ക് അസ്വസ്ഥത ഉണ്ടാക്കാറുണ്ടെന്നും താരം പറഞ്ഞു. എന്നാൽ എല്ലാവരും അങ്ങനെ അല്ല, നന്നായി പെരുമാറുന്നവർ തന്നെയാണ് കൂടുതൽ പേരും.namitha
ചില ചേച്ചിമാരും ചേട്ടൻമാരും കുട്ടികളുമൊക്കെ നമ്മളെ കാണുമ്പോൾ ഓടി വന്നു സംസാരിക്കുകയും മറ്റും ചെയ്യും. സെൽഫിയും എടുക്കും. എന്നാൽ നമുക്ക് ഒരു പരിചയവും ഇല്ലാത്ത, ഇത് വരെ കണ്ടിട്ട് പോലും ഇല്ലാത്ത ചിലർ ഓടിവന്ന് തോളിൽ കയ്യിട്ട് ഫോട്ടോ ഒക്കെ എടുക്കുമ്പോൾ ശരിക്കും അസ്വാസ്ഥത തോന്നാറുണ്ട്. namitha pramod
ദിലീപിനൊപ്പമുള്ള പ്രൊഫസർ ഡിങ്കൻ ആണ് നമിതയുടെ പുറത്തിറങ്ങാനുള്ള ചിത്രം. സമൂഹത്തിനു നല്ല സന്ദേശങ്ങൾ നൽകുന്ന ചിത്രത്തിന്റെ ഭാഗമാകാനാണ് എന്നും തനിക്ക് ഇഷ്ട്ടം എന്നും നമിത പറഞ്ഞു.