കുഞ്ഞതിഥിയെ കാത്തിരിക്കുന്ന വീട്ടിലേക്ക് വിയോഗവാർത്ത എത്തി, പൊട്ടിക്കരഞ്ഞു പേർളി!

Pearle Maaney latest news
Pearle Maaney latest news

ബിഗ് ബോസിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താര ദമ്ബതികളാണ് പേളിയും ശ്രീനിഷും താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. അടുത്തിടെയായിരുന്നു ഇരുവരും മാതാപിതാക്കൾ ആകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത പുറത്ത് വിട്ടത്. അതിനു ശേഷം തന്റെ വിശേഷങ്ങൾ എല്ലാം പേർളി ആരാധകരുമായി പങ്കുവെക്കാറുണ്ട്. കുഞ്ഞിന്റെ വളർച്ചയും ചലനങ്ങളുമെല്ലാം ഇരുവരും തുറന്നു പറയാറുണ്ട്. കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ചിത്രങ്ങളും പേർളി ആരാധകരുമായി പങ്കുവെക്കാറുണ്ട്. വളരെ സന്തോഷത്തിൽ ആയിരുന്നു പേര്ളിയും കുടുംബവും. എന്നാൽ ഈ കുടുംബത്തിലേക്ക് ഇപ്പോൾ ഒരു വിയോഗ വാർത്ത എത്തിയിരിക്കുകയാണ്.

Pearle
Pearle

തന്റെ അമ്മമ്മയെ നഷ്ട്ടപെട്ടിരിക്കുകയാണ് പേർളിക്ക് ഇപ്പോൾ. കുറച്ച് കൂടി കഴിഞ്ഞിരുന്നുവെങ്കിൽ നാല് തലമുറയെ ഒന്നിച്ചു കാണാൻ ഭാഗ്യം ലഭിച്ചേനെ ആ കുടുംബത്തിന്. എന്നാൽ ആ ഭാഗ്യം ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുകയാണ്. കുറച്ചു നാളുകൾ കൂടി കഴിഞ്ഞിരുന്നുവെങ്കിൽ പേര്ളിയുടെ കുഞ്ഞിനെക്കൂടി കാണാനുള്ള ഭാഗ്യം ലഭിച്ചേനെ അമ്മമ്മയ്ക്ക്. മാത്രവുമല്ല പേർളിക്ക് അവസാന കാലത്ത് തന്റെ അമ്മമ്മയ്ക്കൊപ്പം ചിലവഴിക്കാനും കഴിഞ്ഞില്ല എന്ന കുറ്റബോധവും ഇപ്പോൾ ഉണ്ട്.
ഈ വര്ഷം ഒരിക്കൽ പോലും താൻ അമ്മമ്മയെ കണ്ടില്ലെന്നും ആദ്യം തന്നെ ലോക്ക് ഡൌൺ ആയതിനാൽ എങ്ങും പോകാൻ കഴിഞ്ഞില്ലെന്നും എന്നാൽ പുറത്തിറങ്ങാൻ കഴിഞ്ഞപ്പോൾ തനിക്ക് വിശ്രമം വേണ്ട സമയവും ആയിരുന്നു. അത് കൊണ്ട് തന്നെ അമ്മമ്മയെ കാണാൻ പോകാൻ കഴിഞ്ഞില്ല. പേർളിയുടെ വിവാഹ നിശ്ചയത്തിനും വിവാഹത്തിനുമെല്ലാം പേരക്കുട്ടികൾക്ക് കവിളിൽ മുത്തം നൽകി ആശിർവദിക്കുന്ന അമ്മമ്മയുടെ വിഡിയോയും ചിത്രങ്ങളുമേല്ലാം ആ സമയത്ത് ശ്രദ്ധ നേടിയിരുന്നു.pearlee sreenish
ജീവിതത്തിന്റെ ഏറ്റവും മനോഹരമായ സമയത്ത് കൂടി കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന സമയത്താണ് പേർളിയെ തേടി തന്റെ അമ്മമ്മയുടെ വിയോഗവാർത്ത എത്തിയത്. അമ്മമ്മയെ നഷ്ട്ടമായ കാര്യം പേർളി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. നിരവധി പേരാണ് പെർളിയെ ആശ്വസിപ്പിച്ചുകൊണ്ട് കമെന്റുകൾ ഇട്ടിരിക്കുന്നത്.