ഞാൻ നേരിട്ട് പോയി പരാതി പെട്ടിട്ടും ഒന്നും നടന്നില്ല, ഇപ്പോൾ അത് പറയുന്നതിൽ എനിക്ക് ഒരു കുഴപ്പവുമില്ല!

Mareena Michael experience
Mareena Michael experience

കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചു എങ്കിലും ഏറെ ശ്രദ്ധ നേടിയ താരമാണ് മെറീന മൈക്കിൾ കുരിശിങ്കൽ. നിരവധി ആരാധകർ ഉണ്ട് താരത്തിന്, താൻ പിന്നിട്ട് വന്ന വഴികളെ പറ്റിയൊക്കെ നേരത്തെ മെറീന പറഞ്ഞിരുന്നു, ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് താരം ഒരു നടിയായി മാറിയത്. ചെറുതും വലുതുമായി ഒരുപാട് വേഷങ്ങൾ മെറീന ചെയ്തിട്ടുണ്ട്, ചെയ്ത വേഷങ്ങൾ ഒക്കെയും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കരിയറിൽ തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മെറീന. mareenamichaelkurisingal_1573880594376
കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ആ സംഭവം ഉണ്ടായത്. ഒരു ജൂവലറിയുടെ ആഡ് ഷൂട്ട് എന്ന പേരിൽ എന്നെ ഒരാൾ വിളിച്ചു. ഷൂട്ട് ഉണ്ടെന്നും വരാൻ സമ്മതമാണോ എന്നും ചോദിച്ചപ്പോൾ ഞാൻ ഓക്കേ പറഞ്ഞു. അങ്ങനെ ഷൂട്ട് പറഞ്ഞ ദിവസം എത്തി. അന്ന് രാവിലെ അയാൾ എന്നെ വിളിച്ചിട്ട് പറഞ്ഞു പോകുന്ന വഴിയിൽ അയാൾ പറയുന്ന സ്ഥലത്ത് കയറി ഫ്രഷ് ആയതിനു ശേഷം ഷൂട്ടിന് പോകാമെന്നു. എനിക്ക് അപ്പോഴിയേ പന്തികേട് തോന്നി.
അപ്പോൾ തന്നെ ഷൂട്ട് ക്യാൻസൽ ചെയ്തുകൊണ്ട് ഞാൻ അയാൾക് മെസ്സേജ് അയച്ചു. ഒരു പ്രശസ്ത ജൂവലറിക്ക് വേണ്ടിയുള്ള ഷൂട്ട് ആണെന്നും പറഞ്ഞായിരുന്നു അയാൾ എന്നെ വിളിച്ചത്. അത് കൊണ്ട് തന്നെ ഞാൻ അതിനു സമ്മതിക്കുകയായിരുന്നു. അതിനു ശേഷം ആലോചിച്ചപ്പോൾ ആണ് എനിക്ക് ഒരു കാര്യം ഓർമ്മ വന്നത്. എന്റെ ഒഫീഷ്യൽ അക്കൗണ്ടിലൂടെ ഞങ്ങൾ നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ടെങ്ങാനും മറ്റൊരു പെൺകുട്ടിയെ കാണിച്ചു അയാൾ അവളെ ട്രാപ്പ് ചെയ്യുമോ എന്ന്. അങ്ങനെ ചെയ്താലും ഞാൻ പോലീസ് സ്റ്റേഷനിൽ കയറേണ്ടിവരുമല്ലോ എന്നും.mareena
അപ്പോൾ താനെ ഞാൻ അയാളുടെ ചാറ്റിന്റെ സ്ക്രീൻ ഷൂട്ട് എടുത്ത് ഫേസ്ബുക്കിൽ ഇട്ടു. ‘ഈ പേരും പറഞ്ഞ് ആരെങ്കിലും വന്നാൽ അത് ജെനുവിൻ അല്ലായെന്ന്’ അതിനൊപ്പം കുറിക്കുകയും ചെയ്തു. ഞാൻ ജൂവലറിയിൽ വിളിച്ചു തിരക്കിയപ്പോൾ അങ്ങനെ ഒരു ആഡ് ഷൂട്ട് അവർ പ്ലാൻ ചെയ്തിട്ടില്ല എന്ന് പറഞ്ഞു. അതോടെ ഞാൻ കേസ് കൊടുക്കാൻ തന്നെ തീരുമാനിച്ചു. കമ്മീഷണർ ഓഫീസിൽ പോയി പരാതി നൽകി. പക്ഷെ ഒന്നും നടന്നില്ല. അതിപ്പോൾ തുറന്നു പറയുന്നതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല. ഞാൻ നേരിട്ട് പോയി പരാതി പെട്ടിട്ടും ഉണ്ടായ സംഭവങ്ങൾ തുറന്നു പറഞ്ഞിട്ട് കൂടിയും ഒരു ഫലവും ഉണ്ടായില്ല.