രഞ്ജിനിയുടെ വിവാഹം നടക്കാതെ പോയതിൽ വലിയ ദുഃഖം ഉണ്ട്, വിഷമം പങ്കുവെച്ച് മഞ്ജു വാര്യർ!

Manju about Ranjini Haridas
Manju about Ranjini Haridas

ടെലിവിഷൻ അവതാരിക എന്ന നിലയിൽ വളരെ ഏറെ പ്രശസ്തയാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷനിലും സ്‌റ്റേജ് ഷോകളിലും  ഏറെ തിളങ്ങുന്ന ഒരു താരമാണ് രഞ്ജിനി. ഇപ്പോൾ ബിഗ്‌ബോസ് മല്സരാര്ഥി എന്ന നിലയിലും രഞ്ജിനി പ്രശസ്തയാണ്. രഞ്ജിനിയുടെ വ്‌ലോഗ് വിഡിയോകൾ ഇപ്പോൾ പ്രേക്ഷക പ്രീതി നേടി കൊണ്ടിരിക്കുകയാണ്. അവതരികയ്ക്ക്  പുറമെ രെഞ്ജിനി ഒരു മോഡൽ കൂടി ആണ്, മിക്കപ്പോഴും താരം സൈബർ അക്രമങ്ങൾക്ക് ഇരയാകാറുണ്ട്.
മിക്കപ്പോഴും താരത്തിന്റെ വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്, ഇടക്ക് മുൻപ് താരത്തിന്റെ പ്രണയ വാർത്ത പ്രചരിച്ചിരുന്നു , എന്നാൽ അധികം വൈകാതെ തന്നെ രഞ്ജിനി തന്റെ പ്രണയം അവസാനിപ്പിച്ചിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വിവാഹവേഷത്തിൽ ഉള്ള രഞ്ജിനിയുടെ ഒരു വീഡിയോ പുറത്ത് വന്നത്. ഇതോടെ ശരിക്കും വിവാഹം ആണോ നടക്കുന്നത് അതോ വല്ല പരിപാടിയുടെ പ്രൊമോഷന് വേണ്ടിയാണോ വീഡിയോ എടുത്തതെന്നും ആളുകൾക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ സ്വയം വാരത്തിലൂടെ തന്റെ വരനെ താൻ തന്നെ തിരഞ്ഞെടുക്കാൻ പോകുന്നുവെന്നാണ് രഞ്ജിനി പറഞ്ഞത്. renjini-hardas
മഞ്ജു വാര്യരും രമേഷ് പിഷാരടിയും മുകേഷും പരിപാടിയിലേക്ക് അതിഥിയായെത്തിയിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ ആണ് കാണികൾക്ക് മനസിലായത് രഞ്ജിനിയുടെ വിവാഹം ഒന്നും അല്ല നടക്കാൻ പോകുന്നതെന്നും, പരിപാടിയുടെ റേറ്റിങ് കൂട്ടാൻ വേണ്ടിയുള്ള തന്ത്രമായിരുന്നു രഞ്ജിനിയുടെ വിവാഹം എന്നും. രഞ്ജിനിയുടെ വിവാഹം ഇത്ര പെട്ടെന്ന് തീരുന്നു പോകുമെന്ന് താൻ കരുതിയില്ലെന്നാണ് മഞ്ജു പറഞ്ഞത്. വലിയ ആഘോഷത്തോടെയുള്ള ഒരു വിവാഹം ആയിരുന്നു പ്രതീക്ഷിച്ച് വന്നത്. എന്നാൽ രഞ്ജിനിയുടെ വിവാഹം നടക്കാതെ പോയതിൽ തനിക്ക് അതിയായ വിഷമം ഉണ്ടെന്നുമാണ് പരുപാടിയിൽ എത്തിയപ്പോൾ മഞ്ജു പറഞ്ഞത്.
വളരെ വലിയ സ്വീകാര്യതയാണ് പരുപാടി ആദ്യ ദിവസം തന്നെ സ്വന്തമാക്കിയത്. പരിപാടിയിലേക്ക് പിഷാരടി കൂടി എത്തിയപ്പോൾ പല നർമ്മം നിറഞ്ഞ നിമിഷങ്ങളും പ്രേക്ഷകർക്ക് ലഭിക്കാൻ തുടങ്ങി.