ചൂടൻ ചിത്രങ്ങളുമായി പൂർണ്ണിമ, മകൾ നൽകിയ കമെന്റ് കണ്ടോ!

Poornima Indrajith New Photos
Poornima Indrajith New Photos

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമയുടേതും … ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങളുമായി പൂര്‍ണ്ണിമ സോഷ്യല്‍ മീഡിയയില്‍ ബിസി ആണ് . ഇന്നിതാ പൂര്‍ണിമ ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം ആണ് ആരാധക ശ്രദ്ധ നേടുന്നത്. തങ്ങളുടെ പ്രിയ താരത്തിന്റെ പുതിയ ലുക്ക് കണ്ട അമ്പരപ്പിൽ ആണ് ആരാധകരും. പൊതുവെ നിരവധി സ്റ്റൈലുകൾ പരീക്ഷിക്കാറുള്ള താരം ഇപ്പോൾ ഏറ്റവും പുതിയ സ്റ്റൈലുമായാണ് പ്രേഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

Poornima Indrajith
Poornima Indrajith

ഇപ്പോഴിതാ ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീന്‍സുമണിഞ്ഞാണ് പൂര്‍ണിമ എത്തിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ പുതിയ ചിത്രത്തിന് കമെന്റുമായി എത്തിയിരിക്കുന്നത്. എങ്ങനെ ഇത് പോലെ സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ കഴിയുന്നുവെന്നും താരത്തെ കണ്ടപ്പോൾ മകൾ പ്രാർത്ഥന ആണെന്ന് ആദ്യ നോട്ടത്തിൽ തോന്നിയെന്നും ഒക്കെയുള്ള കമെന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. poornima-indrajith

എന്നാൽ അമ്മയുടെ പുത്തൻ ചിത്രത്തിന് മകൾ പ്രാർത്ഥന നൽകിയ ക്യാമെന്റും ശ്രദ്ധേയമാകുകയാണ്. ഇത് തന്റെ ജീന്‍സ് ആണെന്ന് ആണ് പ്രാര്‍ത്ഥന പറഞ്ഞിരിക്കുന്നത്. ”എനിക്കിത്രേം ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീന്‍സ് ആണ്” എന്ന കമന്റാണ് പ്രാര്‍ത്ഥന ചിത്രത്തിന് നൽകിയിരിക്കുന്നത്. മകൾക്ക് മറുപടി കൊടുക്കാൻ പൂർണ്ണിമയും മറന്നില്ല. ഇനി മുതല്‍ ആ ജീന്‍സ് തന്റെയാണെന്ന പൂര്‍ണിമ പ്രാർത്ഥനയ്ക് നൽകിയ മറുപടി.

ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന പൂര്‍ണിമ വര്‍ഷങ്ങള്‍ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്. മികച്ച സ്വീകരണം ആണ് താരത്തിന് മടങ്ങി വരവിലൂടെ ലഭിച്ചത്. ശേഷം നിവിൻ പോളിക്കൊപ്പം തുറമുഖത്തിലും താരം വേഷമിട്ടു. കോബാള്‍ട്ട് ബ്ലൂ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ആണ് പൂര്‍ണിമ ഇപ്പോള്‍. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സച്ചിന്‍ കുന്ദല്‍ക്കറിന്റെ ഹിന്ദി-ഇംഗ്ലിഷ് സിനിമ കൊബാള്‍ട്ട് ബ്ലൂ. സംവിധായകന്റെ തന്നെ 2006-ല്‍ പുറത്തിറങ്ങിയ നോവല്‍ കൊബാള്‍ട്ട് ബ്ലൂവിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.പൂർണ്ണിമ ഈ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നതും വലിയ വാർത്ത ആയിരുന്നു.