ശ്രീനിയുടെ ശബ്ദം കേൾക്കുമ്പോൾ കുഞ്ഞ് തുള്ളിച്ചാടുന്നു!

Pearle about her baby
Pearle about her baby

പ്രേക്ഷകർക്ക്  ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസ് സീസൺ വണ്ണിൽ കൂടി ആയിരുന്നു ഇരുവരും പ്രണയതിലായത്, പിന്നാലെ  ശ്രീനിഷും പേളിയും വിവാഹിതരാകുകയായിരുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ രണ്ടുപേരും വളരെ സജീവമാണ്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് പേളി താൻ അമ്മയാകാൻ പോകുന്ന വാർത്ത എല്ലാവരെയും അറിയിച്ചത്, പിന്നാലെ പേളിയുടെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് ശ്രീനിഷും എത്തിയിരുന്നു.

കഴിഞ്ഞ ദിവസം ആയിരുന്നു പേർളിയുടെ വളക്കാപ്പ് ചടങ്ങ് നടന്നത്. വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനു പേർളിക്ക് അവാർഡ് ലഭിച്ചതും ശ്രദ്ധേയമായിരുന്നു. ഇപ്പോൾ തന്റെ എട്ടാം മാസത്തെ ഗർഭാവസ്ഥയിൽ തന്റെ കുഞ്ഞിനെകുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേർളി. പേർളിയുടെ വാക്കുകൾ ഇങ്ങനെ,

കുഞ്ഞ് ഇപ്പോൾ തുള്ളി ചാടുന്ന സമയം ആണ്. ഞാൻ എന്തെങ്കിലും ചെയ്യുമ്പോൾ കുഞ്ഞ് തുള്ളിച്ചാടുന്നത് നന്നായി അറിയാൻ പറ്റുന്നുണ്ട്. എനിക്ക് തണുക്കുമ്‌ബോള്‍, അല്ലെങ്കില്‍ കുഞ്ഞിന് വിശക്കുന്നുണ്ടെങ്കില്‍ ഉള്ളില്‍ നിന്നും അനങ്ങും. ഏതെങ്കിലും ഒരു ദിവസം ഞാൻ വൈകി എഴുനേൽക്കുമ്പോഴേക്കും വയറ്റിൽ നിന്ന് മുന്നറിയിപ്പ് കിട്ടാൻ തുടങ്ങും’.  മാത്രവുമല്ല കുഞ്ഞിപ്പോള്‍ ശബ്ദങ്ങള്‍ തിരിച്ചറിയാൻ തുടങ്ങിയെന്നും പേർളി പറഞ്ഞു. എപ്പോൾ ശ്രീനിയുടെ ശബ്ദം കേട്ടാലും കുഞ്ഞ് പ്രതികരിക്കും. ശ്രീനിഷ് അടുത്ത് വരുമ്പോൾ കുഞ്ഞിനുണ്ടാകുന്ന ചലനങ്ങൾ എനിക്ക് നന്നായി അനുഭവപ്പെടാൻ തുടങ്ങി എന്നും പേർളി പറഞ്ഞു.

Pearle about ludo
Pearle about ludo

ആദ്യം പ്രേക്ഷകർ പേർളിയുടെ ഗർഭകാല വാർത്തകൾ ഇരുകൈകളും നീട്ടി സ്വീകരിച്ചെങ്കിലും പതുക്കെ പതുക്കെ പേർളി പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വിമർശകരുടെ എണ്ണം കൂടി വന്നു. നിരവധി വിമർശനങ്ങൾ ആണ് പേർളിക്ക് ലഭിക്കുന്നത്. എന്നാൽ അതൊന്നും കാര്യമാക്കാതെ തന്റെ ഗര്ഭകാലം ആഘോഷിക്കുകയാണ് പേർളി.