ആ കാരണം കൊണ്ടാണ് മോഹൻലാലിനൊപ്പം സിനിമ ചെയ്യാൻ ലഭിച്ച അവസരം വേണ്ടെന്ന് വെച്ചത്!

Prachi about mohanlal movie
Prachi about mohanlal movie

മമ്മൂട്ടി നായകനായി എത്തിയ മാമാങ്കം എന്ന ഒറ്റ ചിത്രം മതി പ്രാചി തെഹ്‌ലാൻ എന്ന നായികയെ മലയാളികൾക്ക് ഓർക്കാൻ. ചിത്രം പുറത്ത് വന്നതോടെ താരത്തിന് ആരാധകരും നിരവധിയായി എന്ന് വേണം പറയാൻ. തന്റെ ആദ്യ മലയാള ചിത്രം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടാൻ കഴിഞ്ഞ അന്യ ഭാഷ നായികമാരിൽ ഒരാൾ കൂടിയാണ് പ്രാചി. എന്നാൽ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം എന്ന ചിത്രത്തിൽ തനിക്ക് ലഭിച്ച അവസരം പ്രാചി നിഷേധിച്ചിരുന്നു. ഇത് വാർത്തയാകുകയും ചെയ്തിരുന്നു. ഇതിന്റെ കാരണം എന്താണെന്ന് ഇപ്പോൾ തുറന്ന് പറയുകയാണ് പ്രാചി.

മാമാങ്കത്തിൽ ഉണ്ണിമായ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ലഭിച്ചത് എന്നെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്ല്യമായ ഒരു അവസരം ആയിരുന്നു. സിനിമ ജീവിതത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രം ആയിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഉണ്ണിമായ. ഇത് കൊണ്ട് മലയാള സിനിമയെയും കേരളത്തെയും കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു. അതിനു ശേഷം ഒരുപാട് അവസരങ്ങൾ വരേണ്ടിയിരുന്നു. തമിഴിലും മറ്റുമായി ചില നല്ല ചിത്രങ്ങളുടെ കഥ കേൾക്കുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് വന്നതോടെ ആ പ്രതീക്ഷകൾ എല്ലാം ഇല്ലാതായി.

മോഹൻലാലിനൊപ്പം ഒരു ചിത്രം ചെയ്യുക എന്നത് ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലേക്ക് അവർ എന്നെ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാൽ കഥ കേട്ട് കഴിഞ്ഞപ്പോൾ അങ്ങനെ ഒരു വേഷത്തിൽ സിനിമയിൽ എത്തേണ്ട എന്ന് എനിക്ക് തോനി. കാരണം നടിയെന്ന നിലയിൽ എനിക്ക് ഒന്നും ചെയ്യാൻ ഇല്ലാത്ത ഒരു കഥാപാത്രം ആയിരുന്നു അത്. അത്രയ്ക്ക് ചെറിയ വേഷം ആയിരുന്നു അത്. പ്രാചി പറഞ്ഞു.