രൺവീറിനെക്കാൾ കൂടുതൽ ഞാൻ ആണ് സമ്പാദിക്കുന്നത്, പക്ഷെ രൺവീർ അങ്ങനല്ല എന്നോട് പെരുമാറുന്നത്!

Deepika about Ranveer
Deepika about Ranveer

ബോളിവുഡിലെ മികച്ച താരജോഡികളിൽ ഒരു ജോഡിയാണ്‌ രൺവീർ സിങ്ങും ദീപിക പദുകോണും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2018 ൽ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. ഇവരുടെ വിവാഹം ആരാധകരും ആഘോഷം ആക്കിയിരുന്നു. വിവാഹ ശേഷവും ഇരുവരും സിനിമയിൽ സജീവമാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ ദീപിക രൺവീറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

വിവാഹത്തിന് വളരെ മുൻപ് തന്നെ എന്റെ ഉയർച്ച താഴ്ചകളിൽ കൂടെ നിന്ന വ്യക്തിയാണ് രൺവീർ. ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആയിരുന്ന സമയത്ത് രൺവീറിനെക്കാൾ സിനിമയിൽ തിരക്ക് എനിക്കായിരുന്നു. അപ്പോഴൊന്നും എന്നെ ബോളിവുഡിലെ തിരക്കുള്ള ഒരു നടിയായി രൺവീർ കണ്ടില്ല. കാരണം എന്റെ സ്റ്റാർ വാൽയൂ നോക്കിയല്ല രൺവീർ എന്നെ സ്നേഹിച്ചത്. എനിക്ക് വിഷാദ രോഗം പിടിപെട്ട് സമയത്തും എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു രൺവീർ എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു.

രൺവീറിനെക്കാൾ വലിയ സ്റ്റാർ ആണ് ഞാൻ സിനിമയിൽ എന്ന് അദ്ദേഹം അംഗീകരിച്ചിരുന്നു. രൺവീറിനെക്കാൾ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്നതും ഞാൻ തന്നെയായിരുന്നു. എന്നാൽ ഈ അന്തരങ്ങൾ ഒന്നും തന്നെ ഞങ്ങളുടെ ബന്ധത്തെ ബാധിച്ചിരുന്നില്ല. വ്യക്തി ജീവിതത്തെയും പ്രഫഷണൽ ജീവിതത്തെയും രണ്ടായി കാണാൻ അറിയാവുന്ന വ്യക്തിയാണ് രൺവീർ. അത് തന്നെയാണ് ഞങ്ങളുടെ ബന്ധത്തിന്റെ രഹസ്യവും.

ഏഴ് വർഷം മുമ്പ് ബോളിവുഡിൽ രൺവീറിന്റെ പ്രതിഫലം ഇങ്ങനെയായിരുന്നില്ല. എനിക്ക് ഏറെ തിരക്കുള്ള സമയത്തുപോലും രൺവീർ എന്നോട് വിരോധം കാണിച്ചിട്ടില്ല. പകരം രൺവീർ അതിനോടെല്ലാം പൊരുത്തപ്പെട്ടു. അഭിനയത്തിരക്കുകൾ കാരണം വീട്ടിൽ പോലും വരാൻ സമയമില്ലാത്ത കാലം തനിക്കുണ്ടായിരുന്നു. തന്നെക്കാൾ കൂടുതൽ പണം തന്റെ ഭാര്യ സമ്പാദിക്കുന്നുവെന്ന ഈഗോ ഒന്നും രൺവീറിന് ഇല്ല. ഈ ഗുണങ്ങളൊന്നും അധികം ആരിലും കാണാൻ കഴിയില്ല എന്നും ദീപിക പറഞ്ഞു.