ഹെൽമെറ്റ് ഇല്ലാത്തതിന് പിഴ, താലിമാല ഊരി നൽകി യുവതി!

women in Karnataka
women in Karnataka

കർണാടകയിലെ ഭെൽഗാവിൽ നടന്ന സംഭവത്തിന്റെ സിസി ടി വി ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്ത ദമ്പതികളെ പിടികൂടിയ ട്രാഫിക് പോലീസ് ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന്റെ പിഴ അടയ്ക്കാൻ ദമ്പതികളോടെ ആവശ്യപ്പെടുകയും പണമില്ലാത്തതിനാൽ യുവതി തന്റെ താലിമാല ഊരി നല്കുന്നതിന്റെയും ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ശേഷം ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്ഥലത്ത് എത്തി ഇവരെ വിട്ടയക്കുന്നതിന്റെയും ദൃശ്യങ്ങൾ ഉണ്ട്. സംഭവം ഇങ്ങനെ,

വീട്ടിലേക്ക് ആവിശ്യമായ കിടക്ക വാങ്ങിക്കാനായി ടൗണിൽ എത്തിയതായിരുന്നു ദമ്പതികൾ. എന്നാൽ കിടയ്ക്കയ്ക്ക് 1700 രൂപ ആയി. ബാക്കി ഉണ്ടായിരുന്ന 100 രൂപയ്ക്ക് ഇവർ ആഹാരം കഴിക്കുകയും ചെയ്തു. ശേഷം വീട്ടിലേക്ക് തിരികെ പോകുന്ന വഴിയിൽ വെച്ചാണ് ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടർ യാത്ര ചെയ്തതിനു ദമ്പതികളെ ട്രാഫിക് പോലീസ് പിടികൂടുന്നത്. ഹെൽമെറ്റ് ഇല്ലാത്തതിന്റെ പേരിൽ ഇവർക്ക് പോലീസ് 500 രൂപ പിഴ അടയ്ക്കാൻ എഴുതി നൽകുകയും ചെയ്തു. എന്നാൽ തങ്ങളുടെ കയ്യിൽ കാശ് ഇല്ലായെന്ന് പോലീസുകാരനോട് ദമ്പതികൾ ആവർത്തിച്ചു പറഞ്ഞു. എന്നാൽ അത് കേൾക്കാൻ പോലീസുകാരൻ തയാറായില്ല. പിഴ അടയ്ക്കണം എന്ന് തന്നെ പോലീസുകാരൻ ദമ്പതികളോടെ ആവശ്യപ്പെട്ടു. കിടക്ക വാങ്ങിക്കാൻ ആണ് തങ്ങൾ വന്നതെന്നും ബാക്കി കാശിനു ഭക്ഷണം കഴിച്ചുവെന്നും തങ്ങളുടെ പക്കൽ ഇനി പണം ഒന്നും ഇല്ലായെന്നും ദമ്പതികൾ പോലീസുകാരനോട് പറഞ്ഞിട്ടും അയാൾ പിഴ പിൻവലിക്കാൻ തയാറായില്ല.

ഒടുവിൽ നടുറോഡിൽ വെച്ച് തന്റെ കഴുത്തിൽ കിടന്ന് താലിമാല ഊരി യുവതി പോലീസുകാരന് നേർക്ക് നീട്ടിയിട്ട് പറഞ്ഞു ഇത് കൊണ്ട് പോയി വിറ്റിട്ട് പിഴ എത്രയെന്നെന്നു വെച്ചാൽ എടുത്ത് കൊള്ളാൻ. ഇത് കേട്ട പോലീസുകാരൻ അമ്പരന്ന് നിൽക്കുകയായിരുന്നു. കുറച്ച് സമയങ്ങൾക്ക് ശേഷം ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്ഥലത്ത് വരുകയും ദമ്പതികളുടെ സംസാരിച്ചതിന് ശേഷം പിഴ ഈടാക്കാതെ അവരെ വിട്ടയക്കുകയും ആണ് ചെയ്തത്.