പരിപാടിയിലേക്ക് വിളിച്ചാൽ പോകും, സൂചന നൽകി ആര്യ!

arya about bigg boss
arya about bigg boss

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവിൽ കൂടി നിരവധി ആരാധകരെ നേടിയ താരമാണ് ആര്യ. അതിന് മുൻപ് തന്നെ മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും നിറഞ്ഞു നിന്നെങ്കിലും പരുപാടിയിൽ എത്തിയതിനു ശേഷമാണ് ആര്യയ്ക്ക് കൂടുതൽ ആരാധകരെ നേടാൻ കഴിഞ്ഞത്. പരിപാടിയിലെ ആര്യയുടെ പ്രകടനങ്ങൾ ഇഷ്ട്ടം അല്ലാത്ത മലയാളികൾ കുറവായിരുന്നു. എന്നാൽ ആ ആര്യ ബിഗ് ബോസ്സിൽ എത്തിയപ്പോൾ ആരാധകർക്ക് ആര്യയോടുള്ള താൽപ്പര്യം നേരെ വിപരീതമായി. അത്രയും നാൾ ബഡായി ബംഗ്ലാവിൽ കണ്ട ആര്യയെ ആയിരുന്നില്ല പിന്നീട് ബിഗ് ബോസ്സിൽ ആളുകൾ കണ്ടത്. പരുപാടി പകുതിക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഇന്നും പ്രേക്ഷകർ ആര്യയെയും മറ്റ് മത്സരാർത്ഥികളെയും ഓർക്കുന്നു. ഇപ്പോൾ ആര്യ ബിഗ് ബോസ്സിന്റെ മൂന്നാം ഭാഗത്തിലേയ്ക്കും എത്തുന്നുവെന്ന തരത്തിലെ വാർത്തകൾ പ്രചരിക്കുകയാണ്‌. ഇതിനോട് പ്രതികരിക്കുന്ന താരം ഇപ്പോൾ.arya badai

ഞങ്ങൾ കുറച്ച് നാളുകൾ മാത്രമേ അവിടെ ഉണ്ടായിരുന്നോളു. അവിടെ നടക്കുന്നത് പോലെയല്ല പുറത്ത് ആളുകൾ വിലയിരുത്തുന്നത്. പരുപാടിയിൽ നിന്ന് പുറത്ത് വന്നു മുഴുവൻ എപ്പിസോഡുകൾ കണ്ടു കഴിഞ്ഞപ്പോൾ ആണ് പുറത്ത് നടന്നത് എന്താണെന്ന് അറിയുന്നത്. ബഡായ് ബംഗ്ലാവിൽ കണ്ടത് പോലെ ആര്യ ജീവിതത്തിലും ഒരു പൊട്ടി പെണ്ണാണ് എന്നാണു ആളുകൾ കരുതിയത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ആര്യ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെയായിരുന്നു ബിഗ് ബോസ്സിലും. ഞാൻ പറയുന്നതും ചെയ്യുന്നതും ഓരോ വ്യക്തികളും അവരുടെ ഭാവനയ്ക്ക് അനുസരിച്ച് വിലയിരുത്താൻ തുടങ്ങി. അതിനെയൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിക്കാനെ നമുക്ക് കഴിയു.

Arya image
Arya image

ബിഗ് ബോസ്സിന്റെ മൂന്നാം ഭാഗത്തിൽ ഞാൻ വരുന്നുവെന്ന തരത്തിലെ വാർത്തകളും വന്നിരുന്നു. എന്നാൽ ബിഗ് ബോസ്സിന്റെ മൂന്നാം ഭാഗത്തേക്ക് താൻ പോകുന്നില്ലെന്നും അതിഥിയായി വിളിച്ചാൽ പോകുമെന്നും താരം പറഞ്ഞു. ഇപ്പോൾ ഉള്ളതിൽ ചിലരൊക്കെ നല്ല പ്രകടനം ആണ് പരുപാടിയിൽ കാഴ്ചവെക്കുന്നത് എന്നും ആര്യ കൂട്ടിച്ചേർത്തു.