ദുൽഖറിന്റെ ട്രെയ്നർ അങ്ങനെ പറഞ്ഞപ്പോൾ ആണ് ആ തീരുമാനം ഞാൻ എടുത്തത്!

surabhi lakshmi about fitness

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് സുരഭി. മികച്ച അഭിനേത്രിക്കുള്ള അവാർഡും താരം കരസ്ഥമാക്കിയിരുന്നു. നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പാരമ്പരയിലൂടെയുമെല്ലാം മലയാളിയുടെ മനസ്സറിഞ്ഞ താരം. ഇപ്പോഴിതാ താരത്തിന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. കൂടുതൽ മെലിഞ്ഞു സുന്ദരിയായ ചിത്രങ്ങൾ ആണ് സുരഭി ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. തന്റെ വർക്ക്ഔട്ട് ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഇഷ്ട്ടമുള്ള ഭക്ഷണം കഴിച്ചുകൊണ്ടുള്ള വർക്ക്ഔട്ട് ആണ് തനിക്ക് തന്റെ ശരീരം കൂടുതൽ ഫിറ്റ് ആക്കാൻ സഹായിച്ചത് എന്നാണു സുരഭി പറയുന്നത്.Surabhi Lakshmi

വർക്ക് ഔട്ട് ചെയ്യുന്നത് തനിക്ക് താൽപ്പര്യം ഉള്ള കാര്യം ആയിരുന്നെങ്കിലും അത് പലപ്പോഴും പല കാരണങ്ങളാൽ മുടങ്ങി പോകുകയായിരുന്നു. എന്നാൽ കുറിപ്പിന്റെ ലൊക്കേഷനിൽ വെച്ച് ദുൽഖർ സൽമാന്റെ പേഴ്സണൽ ട്രെയിനർ ആയിരുന്ന അരുൺ ആയിരുന്നു വർക്ക് ഔട്ട് ചെയ്യാനും ശരീരം ഫിറ്റ് ആയി സൂക്ഷിക്കാനും തന്നെ കൊണ്ട് ഉറച്ച തീരുമാനം എടുപ്പിച്ചത് എന്നാണു സുരഭി പറയുന്നത്. എന്നാൽ താൻ ആ തീരുമാനമാ എടുത്തപ്പോഴേക്കും ലോക്ക്ഡൗൺ വരുകയും തന്റെ ജിമ്മിൽ പോക്ക് വീണ്ടും മുടങ്ങുകയും ചെയ്തു. ലോക്ക് ഡൗൺ നീണ്ടു നിന്നപ്പോഴേക്കും എന്റെ തടിയും കൂടി.

പിന്നീട് ജിമ്മ് തുറക്കാതെ വന്നപ്പോൾ ഞാൻ വർക്ക്ഔട്ട് വീട്ടിൽ ആക്കി. പിന്നീട് ജിമ്മ് തുറന്നപ്പോൾ വർക്ക്ഔട്ട് അങ്ങോട്ട് മാറ്റിയെങ്കിലും സിനിമകളുടെ ഷൂട്ടിങ് തുടങ്ങിയപ്പോൾ വീണ്ടും ജിമ്മിൽ പോക്ക് മുടങ്ങി. പക്ഷെ സമയം കിട്ടുമ്പോഴെല്ലാം ജിമ്മിൽ പോകാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങനെ പതിയെ പതിയെ എന്റെ ശരീരഭാരം കുറയാൻ തുടങ്ങിയെന്നും സുരഭി പറഞ്ഞു.