ഇത് പോലെ ഒരു ഫാമിലിയെ തന്നതിന് ദൈവത്തിന് നന്ദി, വൈറലായി കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങൾ!

kunchacko boban birthday party
kunchacko boban birthday party

വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിലൂടെ എത്തി പ്രേക്ഷക മനസ്സിൽ കൂടുകൂട്ടിയ താരം ഇന്നും മലയാളികളുടെ പ്രിയ താരമായി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള തങ്ങളുടെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറൽ ആകാറുമുണ്ട്. താരത്തിന്റെയും ഭാര്യ പ്രിയയുടെയും കുഞ്ഞിന്റെയുമെല്ലാം വിശേഷങ്ങൾ ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളതും. തന്റെ പ്രണയ കഥകൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.കഴിഞ്ഞദിവസം ആണ് ചാക്കോച്ചൻ തന്റെ ഭാര്യ പ്രിയയുടെ പിറന്നാൾ ആഘോഷിച്ചത്. ഗംഭീരമായ തീമിൽ ആണ് ബർത്ത് ഡേ പാർട്ടി ഒരുക്കിയിരുന്നത്. ഡിസ്ക്കോ മൂഡിൽ ആഘോഷിച്ച ബെർത്ത് ഡേയുടെ ചിത്രങ്ങൾ ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചൻ.

കുടുംബത്തിനൊപ്പം പ്രിയയുടെ പിറന്നാൾ അതി ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് ചാക്കോച്ചൻ. തന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ തന്റെ ഭാര്യ ആണെന്നും തന്റെ ചിത്രം ഇറങ്ങുമ്പോൾ പ്രിയ കണ്ടു അഭിപ്രായം പറയുന്നത് വരെ തനിക്ക് ടെൻഷൻ ആണെന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മകൾ ഇസ്സ ആണ് താരത്തിന്റെ ലോകം. ഇസ്സയുടെ വിശേഷങ്ങൾ എല്ലാം ചാക്കോച്ചൻ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് കുഞ്ചാക്കോ ബോബനും പ്രിയയും. ദീർഘനാൾ നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ ആണ് ഇരുവരും വിവാഹിതർ ആയത്. വിവാഹശേഷം 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഇവർക്ക് കഴിഞ്ഞ വര്ഷം ഒരു ആൺ കുട്ടി പിറന്നത്. കുഞ്ഞു വന്നതോടുകൂടി ജീവിതം കൂടുതൽ സുന്ദരമായി എന്ന് പലപ്പോഴും താരം തുറന്നു പറഞ്ഞിരുന്നു. സിനിമ താരങ്ങൾക്കും ഇസ്സ വളരെ പ്രിയങ്കരൻ ആണ്. ഇസ്സ യ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ താരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.