ബ്ലാക്ക് ഫങ്കസും കോവിഡും തമ്മിൽ ബന്ധമുണ്ടോ, ഒടുവിൽ ഉത്തരവുമായി ഡോക്ടർ!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ പ്രത്യക്ഷപ്പെട്ട ഒരു രോഗം ആണ് ബ്ലാക്ക് ഫങ്കസ്. കോഴിക്കോട്ടു ഇന്ന് ഏഴു കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഈ രോഗത്തെ സംബന്ധിച്ച് സത്യമല്ലാത്ത ഒരുപാട് കാര്യങ്ങൾ ആണ്  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കോവിഡിന്റെ രണ്ടാം സ്റ്റേജിൽ ആണ് ഈ അസുഖം വരുന്നത് എന്നും ബ്ലാക്ക് ഫങ്കസ് രോഗവും കോവിഡും തമ്മിൽ ബന്ധമുണ്ടെന്നും ഇത് ഒരു പകർച്ചവ്യാധി ആണെന്നുമൊക്കെയുള്ള വിവരങ്ങൾ ആണ് ആളുകളുടെ ഇടയിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്. എന്നാൽ അറിഞ്ഞ കാര്യങ്ങൾ ഒന്നും പൂർണ്ണമായി ശരിയല്ല എന്നും എന്താണ് യഥാർത്ഥത്തിൽ ബ്ലാക്ക് ഫങ്കസ് എന്നും വിശദമായി പറഞ്ഞിരിക്കുകയാണ് ഡോക്ടർ അപർണ്ണ.

കോവിഡിന്റെ രണ്ടാം സ്റ്റേജ് അല്ല ബ്ലാക്ക് ഫങ്കസ് എന്നും ബ്ലാക് ഫങ്കസും കൊവിഡും തമ്മിൽ നേരിട്ട് ബന്ധം ഇല്ല എന്നുമാണ് അപർണ്ണ പറയുന്നത്. എന്നാൽ ഇൻഡയറക്റ്റ് ആയിട്ട് ഇവയ്ക്ക് തമ്മിൽ ബന്ധം ഉണ്ടെന്നും കോവിഡ് പോലെ തന്നെ പ്രതിരോധ ശേഷി കുറവുള്ളവർക്ക് ആണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത് എന്നും അപർണ്ണ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് ഏഴു കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്, അതിൽ ആറു പേർക്ക് മാത്രമാണ് കോവിഡ് പോസിറ്റീവ് ആയിരുന്നത് എന്നും ഒരാൾ നെഗറ്റീവ് ആയിരുന്നു. ഒന്നോ അധിലധികമോ തവണ കോവിഡ് വന്ന ആൾക്ക് പ്രതിരോധ ശേഷി കുറവ് ആയിരിക്കും എന്നും അവർക്ക് ബ്ലാക്ക് ഫങ്കസ് വരാൻ സാധ്യത വളരെ കൂടുതൽ ആണെന്നും ഡോക്ടർ പറഞ്ഞു.

ഇത് ഒരു പകർച്ച വ്യാധി അല്ല എന്നും പ്രതിരോധ ശേഷി കുറവുള്ളവർക്കും പ്രമേഹ രോഗികൾക്കും ആണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. അസുഖം പിടിപെട്ടാണ് ആ ഭാഗം നീക്കം ചെയ്യുകയോ ആന്റിഫങ്കൽ ചികിത്സ ചെയ്യുകയോ ആണ് പരിഹാരം. കണ്ണിനും മൂക്കിനും ചുറ്റും വേദന അറിയപ്പെടുകയും നിറം മാറുകയും കറുത്ത നിറം പ്രത്യക്ഷപ്പെടുകയും പല്ല് വേദന, പല്ല് കൊഴിഞ്ഞു പോകുക, shardhi തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണം.