പിറന്നാൾ ദിനത്തിൽ ശ്രീനിഷിനു അടിപൊളി സർപ്രൈസ് നൽകി പേർളി, ഏറ്റെടുത്ത് ആരാധകരും!

pearle maaney new video
pearle maaney new video

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിരവധി ആരാധകരെ സ്വന്തമാക്കിയിരിക്കുന്നത് ദമ്പതികൾ ആണ് ശ്രീനിഷ് അരവിന്ദും പേർളി മാണിയും.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ശ്രീനിഷ് ആണെങ്കിലും പേർളി ആണെങ്കിലും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നതിനു ഒരു മടിയും ഇല്ലാത്തവർ ആണ്. തങ്ങളുടെ ജീവിതത്തിലെ വിശേഷ ദിവസങ്ങളെ കുറിച്ച് എല്ലാം ആരാധകരുമായി പങ്കുവെച്ച്കൊണ്ട് ഇരുവരും എത്താറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ പേർളി കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു ശ്രീനിഷിന്റെ ബർത്ത് ഡേ. പിറന്നാൾ ദിവസം ശ്രീനിക്ക് വേണ്ടി മനോഹരമായ ഒരു വീഡിയോ ആണ് പേർളി ഒരുക്കിയത്. വീഡിയോയ്ക്ക് ഒപ്പം മനോഹരമായ ഒരു കുറിപ്പും പേർളി പങ്കുവെച്ചു.

‘ഇതുവരെയുള്ള നമ്മുടെ സന്തോഷകരമായ യാത്രയിലേക്ക് ഒരു തിരിഞ്ഞുനോട്ടം. അവനെനിക്ക് സ്പെഷ്യലാകുന്നത് എങ്ങനെയെന്നും ഈ വിഡോയിൽ കൂടി മനസ്സിലാക്കാം. ഞങ്ങളുടെ ജീവിതത്തിൽ ഇതുവരെയുള്ള രസകരമായ നിമിഷങ്ങൾ എല്ലാം കോർത്തിണക്കിക്കൊണ്ട് ഞാൻ അതൊക്കെ ഒരു മനോഹരമായ വീഡിയോ ആക്കിയിട്ടുണ്ട്. ഇത് ഞങ്ങളുടെ ജീവിതത്തിലെ മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണ്. ഇത് പോലെ ഷൂട്ട് ചെയ്യാത്ത ഒരുപാട് നിമിഷങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ട്.’ എന്നുമാണ് പേർളി വിഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചത്. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് പേർളി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Pearle about her baby
Pearle about her baby

പ്രേക്ഷകർക്ക്  ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസ് സീസൺ വണ്ണിൽ കൂടി ആയിരുന്നു ഇരുവരും പ്രണയതിലായത്, പിന്നാലെ  ശ്രീനിഷും പേളിയും വിവാഹിതരാകുകയായിരുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ രണ്ടുപേരും വളരെ സജീവമാണ്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് പേളി താൻ അമ്മയാകാൻ പോകുന്ന വാർത്ത എല്ലാവരെയും അറിയിച്ചത്, പിന്നാലെ പേളിയുടെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് ശ്രീനിഷും എത്തിയിരുന്നു. അതിനു ശേഷം പേർളി പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം പ്രേക്ഷകരും മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. തന്റെ ഗർഭകാല വിശേഷങ്ങൾ പേർളി പങ്കുവെക്കുമ്പോൾ മാധ്യമങ്ങളും പ്രേക്ഷകരും ഇരു കൈകളും നീട്ടിയാണ് താരത്തിന്റെ വാർത്തകൾ സ്വീകരിക്കുന്നത്.