ഒരുമിച്ച് പിന്നെത്ര മഴ നനയേണ്ടവരെന്ന്, എത്ര വെയിൽ കൊള്ളേണ്ടവരെന്ന് അന്ന് അറിഞ്ഞിരുന്നില്ല!

aswathy sreekanth about husband
aswathy sreekanth about husband

അശ്വതി ശ്രീകാന്ത് ഇന്ന് മലയാളത്തിൽ വളരെ തിരക്കേറിയ അവതാരികയാണ്. തന്മയോത്തോട് കൂടിയ മലയാള ഭാഷയിൽ മാത്രമുള്ള അവതരണ ശൈലി അശ്വതിയെ ഉയരങ്ങളിൽ എത്തിച്ചു. ഫ്ലവർസ് ചാനലിൽ തുടക്കം കുറിച്ച അശ്വതി ഇന്ന് എല്ലാ ചാനലുകളിലും തിരക്കിലാണ്. പ്രെണയ കഥയും കഥയിലെ നായകനെ സ്വന്തമാക്കിയ രീതിയും എല്ലാം പ്രേക്ഷകരോട് മനസ് തുറന്നു പറഞ്ഞ അശ്വതിയെ ഒരുപാട് പേര് അഭിനന്ദനം അരിച്ചിരുന്നു. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ അശ്വതി ലോകത്തെ അറിയിക്കാറുണ്ട്. എല്ലാത്തിനും മികച്ച പ്രീതികരണം ലഭിക്കാറും ഉണ്ട്. ഇപ്പോഴിതാ തന്റെ ഭർത്താവിന് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ട് അശ്വതി പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്.

ഇങ്ങനെ തോരാതെ പെയ്യുന്നൊരു മൺസൂൺ കാലത്ത്, എന്റെ പതിനഞ്ചാമത്തെ വയസ്സിൽ മുതലക്കോടം സ്‌കൂളിലിന്റെ വരാന്തയിൽ വച്ച് കണ്ടതാണ്. ‘This is your man’ എന്ന് അപ്പോൾ അശരീരി ഉണ്ടായില്ല, അടിവയറ്റിൽ മഞ്ഞും വീണില്ല. മഴ മാത്രം പെയ്തു. ഒരുമിച്ച് പിന്നെത്ര മഴ നനയേണ്ടവരെന്ന്, എത്ര വെയിൽ കൊള്ളേണ്ടവരെന്ന് അന്ന് അറിഞ്ഞിരുന്നില്ല അല്ലെങ്കിലും നാളെ എന്തെന്ന് അറിയാത്ത കൗതുകത്തിൽ ആണല്ലോ ജീവിതത്തിന്റെ മുഴുവൻ ഭംഗിയും. അപ്പു, ഇവിടെ ഇപ്പോൾ വീണ്ടും മഴ പെയ്യുകയാണ്. ഞാനിവിടെ നമ്മുടെ കൗച്ചിൽ രാവിലത്തെ ചായയും കൊണ്ട് ഇരിക്കുകയാണ്. നമ്മുടെ കുഞ്ഞ് ഡാൻസർ ഉള്ളിൽ നടത്തുന്ന മൂവ്മെന്റുകൾ ശ്രദ്ധിച്ചു കൊണ്ട്.

Aswathy Sreekanth new photos
Aswathy Sreekanth new photos

നിന്നെ ഞാൻ ഇപ്പോൾ എത്രമാത്രം മിസ് ചെയ്യുന്നുണ്ട് എന്ന് നിനക്ക് നന്നായി അറിയാമല്ലോ. ഹാപ്പി ബർത്ത് ഡെ മൈ ലവ്. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം ആണ് നീ. നിന്നോട് എനിക്ക് ഉള്ളത് ഉപാധികൾ ഇല്ലാത്ത സ്നേഹം ആണ്. വേഗം വീട്ടിലേക്ക് വരൂ. നിന്നെ ഇനിയും മിസ് ചെയ്യാൻ കഴിയില്ല, എന്നുമാണ് അശ്വതി കുറിച്ചത്.