പെട്ടന്നുള്ള അയാളുടെ സ്വഭാവമാറ്റം മകൾക്കും വലിയ ഷോക്ക് ആയിരുന്നു!

arya about love
arya about love

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവിൽ കൂടി നിരവധി ആരാധകരെ നേടിയ താരമാണ് ആര്യ. അതിന് മുൻപ് തന്നെ മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും നിറഞ്ഞു നിന്നെങ്കിലും പരുപാടിയിൽ എത്തിയതിനു ശേഷമാണ് ആര്യയ്ക്ക് കൂടുതൽ ആരാധകരെ നേടാൻ കഴിഞ്ഞത്. പരിപാടിയിലെ ആര്യയുടെ പ്രകടനങ്ങൾ ഇഷ്ട്ടം അല്ലാത്ത മലയാളികൾ കുറവായിരുന്നു. എന്നാൽ ആ ആര്യ ബിഗ് ബോസ്സിൽ എത്തിയപ്പോൾ ആരാധകർക്ക് ആര്യയോടുള്ള താൽപ്പര്യം നേരെ വിപരീതമായി. അത്രയും നാൾ ബഡായി ബംഗ്ലാവിൽ കണ്ട ആര്യയെ ആയിരുന്നില്ല പിന്നീട് ബിഗ് ബോസ്സിൽ ആളുകൾ കണ്ടത്. പരുപാടി പകുതിക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഇന്നും പ്രേക്ഷകർ ആര്യയെയും മറ്റ് മത്സരാർത്ഥികളെയും ഓർക്കുന്നു. തനിക്ക് ഒരു പ്രണയം ഉണ്ടെന്നു ആര്യ ബിഗ്ഗ്‌ ബോസ്സിൽ വെച്ച് വെളിപ്പെടുത്തിയിരുന്നു. പരുപാടിയിൽ നിന്ന് പുറത്ത് വരുമ്പോഴും തന്റെ പ്രണയത്തെ കുറിച്ച് ആര്യ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും എന്ന് ആരാധകരും കരുതിയിരുന്നു.

Arya
Arya

എന്നാൽ പരുപാടിയിൽ നിന്നു പുറത്ത് വന്ന ആര്യ തന്റെ പ്രണയത്തെ കുറിച്ച് യാതൊന്നും പിന്നീട് പറഞ്ഞിരുന്നില്ല. കാമുകനൊപ്പമുള്ള ചിത്രങ്ങളോ ഒന്നും തന്നെ ആര്യ ആരാധകരുമായി പങ്കുവെച്ചിരുന്നുമില്ല. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതിന്റെ കാരണം തുറന്ന് പറയുകയാണ് ആര്യ. ആര്യയുടെ വാക്കുകൾ ഇങ്ങനെ, പുറത്ത് വന്നതിനു ശേഷം പ്രണയത്തെ കുറിച്ച് തുറന്ന് പറയാഞ്ഞതിനു കാരണം ഉണ്ട്. ആ വ്യക്തി എന്നെ നൈസ് ആയി തേച്ചു എന്ന് തന്നെ പറയാം. പുറത്ത് വന്നപ്പോൾ ഒരു മടിയും കൂടാതെയാണ് അദ്ദേഹം അത് എന്നോട് പറഞ്ഞത്. സിംഗിൾ ആയി ജീവിക്കാനാണ് തനിക്ക് ഇഷ്ട്ടമെന്നും ഞാൻ ഒഴിവായി തരണം എന്നുമൊക്കെ. ഞാൻ ബിഗ് ബോസ്സിലേക്ക് പോകുമ്പോൾ ഉള്ള ഒരു വ്യക്തിയെ അല്ലായിരുന്നു ഞാൻ തിരിച്ച് വന്നപ്പോൾ കണ്ടത്.

arya images
arya images

മകളുമായി അദ്ദേഹം വലിയ അറ്റാച്ചഡ് ആയിരുന്നു. അയാളുടെ ആ മാറ്റം മോൾക്ക് വലിയ ഷോക്ക് ആയിരുന്നു. എന്താണ് കാരണം എന്ന് ഒന്നും എനിക്ക് ഇപ്പോഴും അറിയില്ല. അതിനു ശേഷം ഒരു ഒന്ന് ഒന്നര വര്ഷം ഞാൻ കരഞ്ഞും കൂവിയും ആണ് കഴിഞ്ഞത്. അത്രത്തോളം ആ പ്രണയത്തിൽ എനിക്ക് വിശ്വാസം ഉള്ളത് കൊണ്ടായിരുന്നു ഞാൻ അത്രയും വലിയ ഒരു പ്ലാറ്റ്ഫോമിൽ വന്നു എന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത്. എന്നാൽ പുള്ളി എന്നെ നൈസ് ആയിട്ട് തെക്കുവയിരുന്നു എന്നും ആര്യ പറഞ്ഞു.