ധനുഷിനെതിരെ ബോഡി ഷെയിമിങ്, പ്രതികരണവുമായി രമ്യ!

remya about dhanush
remya about dhanush

തന്റെ അഭിപ്രായങ്ങളും ആശയങ്ങളും ഒരു മടിയും കൂടാതെ എവിടെയും തുറന്നു പറയാൻ ധൈര്യമുള്ള നടിയും രാഷ്ട്രീയ പ്രവർത്തകയും ആണ് രമ്യ. അടുത്തിടെ പുറത്തിറങ്ങിയ ഒരു ദക്ഷിണേന്ത്യൻ വെബ് സീരീസിൽ നടൻ തെന്നിന്ത്യൻ താരം ധനുഷിനെ കളിയാക്കിക്കൊണ്ടുള്ള ഒരു ഹാസ്യ രംഗം ഉണ്ടായിരുന്നു. ധനുഷിന്റെ രൂപത്തെ കളിയാക്കും വിധമായിരുന്നു വെബ് സീരിസിലെ അഭിനയം. ഇതിനെതിരെയാണ് രമ്യ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. വെബ് സീരീസിൽ ധനുഷിനെ കളിയാക്കുന്ന വിധത്തിൽ സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രെമ്യ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. വെബ് സീരീസിനെതിരെ ശക്തമായ ഭാഷയിൽ തന്നെയാണ് രെമ്യ പ്രതികരണവുമായി എത്തിയത്.

 

ഇത് വളരെ മോശം പ്രവർത്തി ആയിപ്പോയി. തെന്നിന്ത്യ-ദക്ഷിണേന്ത്യ വിവേചനവും അവരുടെ ശാരീരിക രൂപത്തെ കളിയാക്കും വിധമുള്ള സംഭാഷണങ്ങളും ഒഴിവാക്കണം. അത് അത്ര നല്ലതല്ല. വളരൂ.. ഇത് 2021 ആണ്. മാത്രവുമല്ല, ഇന്ത്യ മറ്റ് രാജ്യങ്ങളില്‍ പോയി വംശീയതയെ കുറിച്ച് സംസാരിക്കുന്നു. നമുക്ക് ആദ്യം ഒരുമിച്ച് ഒരു മനസ്സോടെ പ്രവർത്തിക്കാം എന്നുമാണ് വെബ് സീരിസിന്റെ കുറച്ച് ഭാഗം പങ്കുവെച്ചുകൊണ്ട് രമ്യ കുറിച്ചത്.  നിരവധി പേരാണ് രമ്യയുടെ പോസ്റ്റിനു പിന്തുണയുമായി എത്തിയിരിക്കുന്നത്. വെബ് സീരിസിനെ വിമർശിച്ച് കൊണ്ടും ധനുഷ് ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.

 

എന്നാൽ ഈ വിഷയത്തിൽ ധനുഷ് ഇത് വരെ പ്രതികരണം ഒന്നും അറിയിച്ചിട്ടില്ല. രമ്യയും ധനുഷും തമ്മിൽ നല്ല സൗഹൃദമാണ് ഉള്ളത്. ഇരുവരും തമ്മിൽ ഒരു ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചിട്ടും ഉണ്ട്. അത് കൊണ്ട് തന്നെ ധനുഷിനെതിരെ നടന്ന ഈ ബോഡി ഷൈമിങ്ങിന് എതിരെ പ്രതികരിച്ചിരിക്കുകയാണ് രമ്യ.