പുതിയ വിശേഷം പങ്കുവെച്ച് നവ്യ നായർ, ആശംസകളുമായി ആരാധകരും!

navya nair in drishyam 2
navya nair in drishyam 2

പ്രേക്ഷകരുടെ പ്രിയനടിയാണ് നവ്യ, നിരവധി സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു, കലോത്സവ വേദിയിൽ നിന്നുമാണ് നവ്യ അഭിനയ രംഗത്തേക്ക് എത്തിയത്, കാലങ്ങൾ ഇത്രയും ആയിട്ടും പ്രേക്ഷരുടെ ബാലാമണി ആയിട്ടാണ് നവ്യ ഇപ്പോഴും തിളങ്ങുന്നത്, വിവാഹശേഷം അഭിനയത്തിൽ നിന്നും മാറിനിന്ന നവ്യ വീണ്ടും സിനിമയിലേക്ക് എത്തുകയാണ്, ഒരുത്തി എന്ന ചിത്രത്തിൽ കൂടിയാണ് നവ്യ വീണ്ടും പ്രേക്ഷരുടെ മുന്നിലേക്ക് എത്തുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം, അതുകൊണ്ട് തന്നെ  താരത്തിന്റെ പോസ്റ്റുകൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ നവ്യ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അതിനൊക്കെ മികച്ച പ്രേക്ഷക പ്രതികരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുള്ളതും. ഇപ്പോഴിതാ  അത്തരത്തിൽ തന്റെ പുതിയ വിശേഷം പങ്കുവെക്കുകയാണ് നവ്യ.

ജീത്തു ജോസഫ് സംവിധാനം ചെയ്തു മോഹൻലാലും മീനയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആയിരുന്നു ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും മികച്ച പ്രതികരണം തന്നെയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ആദ്യ ഭാഗം തമിഴില്ല്മ തെലുങ്കിലും കന്നടയിലും എല്ലാം  റീമേക്ക് ചെയ്തിരുന്നു. ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗത്തിന്റെയും അന്യ ഭാഷ റീമേക്കുകൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ദൃശ്യം രണ്ടാം ഭാഗത്തിന്റെ കന്നഡ റീമേക്കിൽ മലയാളത്തിൽ മീന അവതരിപ്പിച്ച കഥാപാത്രത്തെ കന്നടയിൽ അവതരിപ്പിക്കുന്നത് നവ്യ ആണ്. നവ്യ തന്നെയാണ് ഈ വാർത്ത ആരാധകരുമായി തന്റെ ഫേസ്ബുക്കിൽ കൂടി പങ്കുവെച്ചത്.

ആദ്യ ഭാഗത്തിലും നവ്യ തന്നെയായിരുന്നു കന്നടയിൽ നായികയായി എത്തിയിരുന്നത്. ദൃശ്യ എന്നാണ് കന്നടയിൽ ചിത്രത്തിന്റെ പേര്. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സീത എന്ന പേരിൽ ആണ് നവ്യ എത്തുന്നത്. നിരവധി പേരാണ് നവ്യയുടെ പോസ്റ്റിനു പ്രതികരണവുമായി എത്തിയിരിക്കുന്നത്. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്കുട്ടി എന്ന കഥാപാത്രത്തെ കന്നഡയിൽ രവിചന്ദ്രനാണ് അവതരിപ്പിക്കുന്നത്. കന്നടയിൽ ആദ്യ ഭാഗത്തിൽ കൂടി തന്നെ മികച്ച പ്രതികരണമാണ് നവ്യയ്ക്ക് കന്നഡ പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് അണിയറയിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. വളരെ പെട്ടന്ന് തന്നെ ഷൂട്ടിങ് തീർക്കാനുള്ള ശ്രമത്തിൽ ആണ് അണിയറ പ്രവർത്തകരും.