അവിടെ വെച്ച് തീരെ പറ്റാതെ വന്നാൽ മാത്രമേ ഞാൻ കരയത്തോളു!

swasika about bigg boss
swasika about bigg boss

മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക. സീതയെന്ന പരമ്ബരയില്‍ അഭിനയിച്ചതോടെയാണ് സ്വാസികയുടെ കരിയറും മാറി മറിഞ്ഞത്. ബിഗ് സ്‌ക്രീനിലൂടെ തുടങ്ങി പിന്നീട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു ഈ താരം. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസിക അഭിനയം തുടങ്ങിയത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിരുന്നു താരം. കഴിഞ്ഞ വർഷത്തെ കേരളം സംസഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ മികച്ച സഹനടിയായി സ്വാസിക തിരഞ്ഞെടുക്ക പെട്ടിരുന്നു. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് സ്വാസിക മികച്ച സ്വഭാന നടിക്കുള്ള പുരസ്‌കാരം നേടിയത്. ഇപ്പോഴിതാ തന്റെ സീരീസുകളിൽ കൂടി തന്റെ ആശയങ്ങൾ വ്യക്തമാക്കുകയാണ് സ്വാസിക.

Swasika
Swasika

ഇപ്പോഴിതാ ബിഗ് ബോസ് ഗെയിമിനെ കുറിച്ച് തുറന്ന് പറയുകയാണ് സ്വാസിക. ബിഗ് ബോസ് സീസൺ 3 യിലേക്ക് എന്നെയും വിളിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് കുറച്ച് അധികം തിരക്ക് ആയതിനാൽ അതിൽ പോകാൻ കഴിഞ്ഞില്ല. സീസൺ 3 യിൽ മത്സരാർത്ഥികൾ ആയി എത്തിയ നോബി ചേട്ടന്‍, മണിക്കുട്ടന്‍, റംസാന്‍ ഇവരെല്ലാം എനിക്ക് പരിചയമുള്ള ആളുകൾ തന്നെ ആണ്. അവിടെ പോയിരുന്നുവെങ്കിൽ ആരുടെ കൂടെ സൗഹൃദത്തിൽ ആകുമായിരുന്നു എന്ന് അവിടെ ചെന്ന് അവിടുത്തെ സാഹചര്യം അറിഞ്ഞാൽ മാത്രമല്ലേ പറയാൻ കഴിയു. നമ്മൾ മനസ്സിൽ ഉദ്ദേശിച്ച് പോകുന്ന കാര്യങ്ങൾ ഒന്നും ആയിരിക്കില്ലല്ലോ അവിടെ നടക്കുന്നത്. അത് മാത്രമല്ല ബിഗ് ബോസ്സിൽ ഞാൻ മത്സരിക്കാൻ പോകുന്നതിനോട് അമ്മയ്ക്കും അതികം താൽപ്പര്യം ഇല്ലായിരുന്നു. പക്ഷെ അന്ന് അവർ വിളിച്ചപ്പോൾ എനിക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നത്.

Swasika News
Swasika News

അത് മാത്രമല്ല അവിടെ ഇമോഷണലി നമ്മളെ തകർക്കുന്ന തരത്തിലുള്ള പല ഗെയിമുകളും ആണ് അവിടെ നടക്കുന്നത്. എത്ര വലിയ സുഹൃത്തുക്കളോട് ആണെങ്കിലും അപ്പോഴത്തെ നമ്മുടെ നിലനിൽപ്പിനു വേണ്ടി നമ്മൾ അറിയാതെ പല കാര്യങ്ങളും പറഞ്ഞു പോകും. നാട്ടുകൂട്ടം ടാസ്‌ക്കില്‍ ഞാനായിരുന്നെങ്കില്‍ എനിക്ക് സംസാരിച്ച് നില്‍ക്കാന്‍ പറ്റുന്ന കാര്യമാണെങ്കില്‍ ഞാന്‍ സംസാരിക്കും. ഒരു കാര്യം പെട്ടെന്ന് വിട്ടുകൊടുക്കുന്ന ആളല്ല ഞാന്‍. എന്ത് കാര്യവും അത്യാവശ്യം സംസാരിച്ച് വാദിച്ച് നിൽക്കുന്ന കൂട്ടത്തിൽ ആണ് ഞാൻ. തീരെ സഹിക്കാൻ കഴിയില്ലെങ്കിൽ മാത്രമാണ് ഞാൻ കറയാറുള്ളത് എന്നും സാധിക പറഞ്ഞു.