ബോളിവുഡ് സിനിമ ലോകത്തിൽ നിരവധി ആരാധകർ ഉള്ള താരജോഡികൾ ആണ് നടി ഐശ്വര്യ റായി ബച്ചനും നടന് അഭിഷേക് ബച്ചനും. ഒരുകാലത്ത് ബോളിവുഡിനെ മുഴുവൻ ഇളക്കി മറിച്ച താരസുന്ദരി ആയിരുന്നു ഐശ്വര്യ. ബോളിവുഡിലും തെന്നിന്ത്യന്‍ ചിത്രങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങാന്‍ ഐശ്വര്യയ്ക്ക് കഴിഞ്ഞു. സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് ബച്ചന് കുടുംബത്തിലെ മരുമകളായി ഐശ്വര്യ എത്തുന്നത്. വിവാഹ ശേഷം കുറച്ച് നാൾ സിനിമയിൽ നിന്ന് താരം വിട്ട് നിന്നെകിലും വീണ്ടും താരം സിനിമയിൽ തിരിച്ച് വരവ് നടത്തിയിരുന്നു. മകൾ ആരാധ്യയുടെ ജനന ശേഷവും താരം സിനിമയിൽ സജീവമായി നിൽക്കുകയായിരുന്നു. നിരന്തരം സിനമകൾ ചെയ്തില്ല എങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യാൻ താരം ശ്രദ്ധിച്ചിരുന്നു.
വിവാഹശേഷം ഐശ്വര്യയുടെയും അഭിഷേകിന്റെയും കുടുംബത്തിന് പിന്നാലെ ആയിരുന്നു പാപ്പരാസികളുടെ കണ്ണ്.പലപ്പോഴും ഐശ്വര്യയും അഭിഷേകും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ തങ്ങളുടെ പേരിൽ പ്രചരിക്കുന്ന ഗോസ്സിപ്പുകളോട് പലപ്പോഴും താരദമ്പതികൾ പ്രതിചിരിച്ചിരുന്നില്ല. മണിരത്നം ഒരുക്കുന്ന പൊന്നിയിൻ സെൽവനിൽ ആണ് ഐശ്വര്യ ഏറ്റവും പുതിയതായി അഭിനയിക്കാൻ പോകുന്നത്. ഇപ്പോൾ അഭിഷേകിനെക്കുറിച്ച് ഐശ്വര്യ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നെടുങ്കണ്ടത്. അവന് സ്പെഷ്യലാണ്. കാരണം അവന് അവനായി തന്നെ ഇരിക്കുന്നു. അഭിഷേക് ഒരു സാധാരണ മനുഷ്യനാണ് എന്ന് ഐശ്വര്യ പറയുന്നു.ഒരു മുറിയിലേക്ക് വരുമ്പോള്‍ അവനില്‍ തന്റെ പാരമ്പര്യവും വളര്‍ത്തുഗുണവും പ്രകടമാവും. നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും,
എപ്പോഴും സംസാരിക്കാന്‍ കഴിയുന്ന വ്യക്തിയാണ് അഭിഷേക്. അവനുമായി എത്രസമയം വേണമെങ്കിലും ചെലവഴിക്കാം, തമാശകള്‍ പങ്കുവെക്കാം, ആസ്വദിക്കാം, നിങ്ങള്‍ക്ക് തീവ്രമായ ഒരു സംഭാഷണം അഭിഷേകുമായി നടത്താനാകും. സിനിമാ പാരമ്പര്യമുളള കുടുംബത്തിലാണ് ജനിച്ചതെന്ന ജാഡകളൊന്നും അഭിഷേന്റെ സ്വഭാവത്തില്‍ പ്രകടമാവാറില്ലന്നും ഐശ്വര്യ പറയുന്നു. അടുത്തിടെ ഐശ്വര്യ രണ്ടാമതും ഗർഭിണി ആണെന്ന് വാർത്തകൾ വന്നിരുന്നു, നടി വരലക്ഷമിയുടെ വീട്ടിൽ വിരുന്നിനെത്തിയ താരത്തിന്റെ ചിത്രാങ്ങൾ പുറത്തു വന്നതിനു പിന്നാലെ ആണ് താരം രണ്ടാമതും ഗർഭിണി ആണെന്ന് വാർത്തകൾ വന്നത്, എന്നാൽ വാർത്തകളോട് ഐശ്വര്യയും അമിതാഭ് ബച്ചനും ഇതുവരെ പ്രതികരിച്ചിട്ടില്ല, ഐശ്വര്യ അണിഞ്ഞിരുന്ന വസ്ത്രമാണ് താരം ഗർഭിണി ആണെന്ന് തോന്നാൻ ഉള്ള കാരണം