
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പെട്ടന്നാണ് ബാലയും അമൃതയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. വെറും ഗോസിപ്പുകൾ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകർ വാർത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒടുവിൽ തങ്ങൾ വേർപിരിയാൻ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു. അടുത്തിടെ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള സൂചനകളും ബാല തുറന്ന് പറഞ്ഞിരുന്നു. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു തന്റെ വിവാഹം എന്നും എന്നാൽ അത് കാണാനുള്ള ഭാഗ്യം ഇല്ലാതെ അച്ഛൻ യാത്ര ആയെന്നും ആണ് ബാല പറഞ്ഞത്.

സുഖമില്ലാതെ അച്ഛൻ കിടന്നപ്പോഴും എന്റെ വിവാഹം കാണണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം എന്നും എന്നാൽ അത് കാണാനുള്ള യോഗം അച്ഛന് ഇല്ലാതെ പോയി. എന്റെ അച്ഛനും അമ്മയും എന്നെ സ്നേഹിക്കുന്നത് പോലെ കുറെ ഏറെ ആളുകളും എന്നെ സ്നേഹിക്കുന്നുണ്ട്. അവരുടെ എല്ലാം സന്തോഷത്തിന് വേണ്ടി ഞാൻ വീണ്ടും ഒരു വിവാഹം കഴിച്ചേ മതിയാകു. ഒരുപാട് താമസിക്കാതെ തന്നെ വിവാഹത്തിന്റെ വാർത്ത ഞാൻ പറയാം എന്നുമാണ് ബാല കുറച്ച് ദിവസങ്ങൾക്ക് മുൻപ് പറഞ്ഞത്. ഇപ്പോഴിതാ ബാലയുടെ വിവാഹം അടുത്ത മാസം ആണെന്ന തരത്തിലെ വാർത്തകൾ പുറത്ത് വന്നിരുന്നു. അതിനു പിന്നാലെ ആണ് അഭിനയിച്ച് കൊണ്ടിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് പരുക്ക് പറ്റിയതിനെ തുടർന്ന് ബാല ഷൂട്ടിങ് സെറ്റിൽ നിന്ന് തിരിച്ച് കൊച്ചിയിൽ എത്തിയിരുന്നു. വിവാഹം ഉണ്ടെന്നു പറഞ്ഞിരുന്നവെങ്കിലും വധുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും താരം പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ വധുവിനെ കുറിച്ചുള്ള സൂചനകൾ നൽകിയിരിക്കുകയാണ് താരം. ഇതോടൊപ്പം തന്റെ വിവാഹം സെപ്റ്റംബർ 5 നു ആണെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.

ഒരു വിഡിയോയിൽ കൂടിയാണ് ഭാവി വധുവിന്റെ പേര് താരം വെളിപ്പെടുത്തിയിരിക്കുന്നത്. എലിസബത്ത് എന്നാണ് തന്റെ ഭാവി വധുവിന്റെ പേര് എന്നാണ് ബാല പറഞ്ഞിരിക്കുന്നത്. അതിനോടൊപ്പം താനെ ഒരു പെൺകുട്ടിക്കൊപ്പം ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഒരു ചെറിയ വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.











