എന്റെ ആ ഭാഗം കറുത്താൽ നിങ്ങൾക്ക് എന്താണ് പ്രശ്നം, ശക്തമായി പ്രതികരിച്ച് മഞ്ജു പത്രോസ്

Manju-Pathrose001
Manju-Pathrose001

സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ സജീവമായ താരമാണ് മഞ്ജു പത്രോസ്.  റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും അതിന് ശേഷം പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ ഒരേ പോലെ  അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു. ആരംഭഘട്ടം എന്നത് റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന്  വളരെ ചുരുങ്ങി കാലം കൊണ്ട്  കഴിഞ്ഞിട്ടുണ്ട്.മോളിവുഡിന്റെ താരരാജാക്കന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നീ അഭിനേതാക്കളുടെ കൂടെ  സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമാ ലോകത്ത് വളരെ  സജീവം ആയിരുന്നെങ്കിൽ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങാൻ മറന്നില്ല.

Manju Pathrose1
Manju Pathrose1

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് രണ്ടാം സീസണിൽ  മത്സരാർത്ഥിയായ എത്തിയതോടെ മഞ്ജുവിന്റെ ജീവിത കഥകളും മലയാളികൾ അറിയാൻ തുടങ്ങി.പരിപാടിയിൽ വളരെ ശക്തമായ മത്സരാർത്ഥിയായി തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും 49-ാം ദിവസം താരം പരുപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. അതെ പോലെ വളരെ പ്രധാനമായും മഞ്ജുവിന്റെ ജീവിത കഥകൾ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു. ഏറ്റവും പ്രധാനമായി മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ് മഞ്ജുവും ഭർത്താവ് സുനിച്ചനും ആസ്വാദകർക്ക് മുന്നിലെത്തിയത്.മഞ്ജു അഭിനയലോകത്ത് തന്റേതായ അഭിനയശൈലി സൃഷ്ടിച്ചാണ് കൂടുതൽ  ശ്രദ്ധേയയാകുന്നത്.

Manju Pathrose2
Manju Pathrose2

ഇപ്പോളിതാ താന്‍ മേക്കപ്പ് ചെയ്യുമ്പോൾ ചില വ്യക്തികൾ വളരെ അനാവശ്യമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിനെ രൂക്ഷമായി വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ് താരം.ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഈ കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.നല്ല രീതിയിൽ  വെളുത്തോ മഞ്ജു,വെളുക്കാന്‍ മഞ്ജു എന്തോ ചെയ്യുന്നുണ്ട്.വെളുത്താല്‍ നിങ്ങൾ കൊളളില്ലട്ടോ, പഴയ ഇരുണ്ട നിറമാണ് നിങ്ങള്‍ക്ക് നല്ലത്, അതും ഇതുമൊക്കെ വാരിതേച്ച്‌ ഉളള ഐശ്വര്യം കളയല്ലെ’ എന്നൊക്കെയുള്ള കമന്റുകളാണ് ഓരോ നിമിഷം വന്ന് കൊണ്ടിരിക്കുന്നത്. മറ്റു ചില വ്യക്തികൾ പ്രധാനമായും ചോദിക്കുന്നത് മേക്കപ്പ് എന്തിന് വേണ്ടിയാണ് ചെയ്യുന്നത് എന്നാണ്.ഞാൻ സിനിമാ ലോകത്ത് അഭിനയിക്കുന്ന ഒരു വ്യക്തിയാണ്. മേക്കപ്പ് എനിക്കാവശ്യമായി വരുമ്പോൾ ചെയ്യേണ്ടേ.അതിന് ഒക്കെ തന്നെ എന്താണ് ഇത്ര പ്രശ്നം.അല്ലെങ്കില്‍ തന്നെ ഞാന്‍ കുറച്ച്‌ കറുത്തു പോയാല്‍ എന്താണ് അത്ര വലിയ പ്രശ്നം. അതെ പോലെ വളരെ പ്രധാനമായും ചിലർ പറയുന്നത് ഞങ്ങള്‍ക്ക് ഈ മഞ്ജുവിനെ അല്ല ഇഷ്ടം, പഴയ മഞ്ജുവിനെ ആണ് കൂടുതൽ ഇഷ്ടമെന്നാണ്. ഇങ്ങനെ പറയുന്നവരോടൊക്കെ തന്നെ എന്താണ്  പറയേണ്ടത് എന്നും പോലും എനിക്കറിയല്ലെന്ന് മഞ്ജു വ്യക്തമാക്കി.