‘ ദയവായി ആരും കൂവരുത്’; പ്രേക്ഷകരോട് മുൻ‌കൂർ ജാമ്യം വാങ്ങി മോഹൻലാലിൻറെ ഭാഗ്യനായിക കാർത്തിക !

എൺപതുകളിലും തൊണ്ണൂറുകളുടെ ആദ്യത്തിലുമെല്ലാം മലയാള സിനിമയിൽനിറഞ്ഞു നിന്നിരുന്ന താരമാണ് കാർത്തിക. ഹിറ്റ് ചിത്രങ്ങളുടെ നായിക കൂടിയായിരുന്നു കാർത്തിക. അന്ന് മോഹൻലാലും കാർത്തികയും ഹിറ്റ് ജോഡികൾ ആയിരുന്നു. ഇരുവരും ഒരുമിച്ചഭിനയിച്ച ചലച്ചിത്രങ്ങൾ എല്ലാം വലിയ വിജയം…

എൺപതുകളിലും തൊണ്ണൂറുകളുടെ ആദ്യത്തിലുമെല്ലാം മലയാള സിനിമയിൽനിറഞ്ഞു നിന്നിരുന്ന താരമാണ് കാർത്തിക. ഹിറ്റ് ചിത്രങ്ങളുടെ നായിക കൂടിയായിരുന്നു കാർത്തിക. അന്ന് മോഹൻലാലും കാർത്തികയും ഹിറ്റ് ജോഡികൾ ആയിരുന്നു. ഇരുവരും ഒരുമിച്ചഭിനയിച്ച ചലച്ചിത്രങ്ങൾ എല്ലാം വലിയ വിജയം നേടുകയായിരുന്നു. വിവാഹത്തിന് ശേഷം അഭിനയ ലോകത്ത് നിന്നും ഇടവേള എടുത്തിരിയ്ക്കുകയാണ് താരം. ഇന്നിപ്പോൾ കാർത്തികയുടെ ഒരു പഴയകാല വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിയ്ക്കുന്നത്. കാർത്തിക വേദിയിൽ കയറി പാട്ടുപാടുന്നതാണ് വീഡിയോ. 1987 ൽ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഖത്തറിൽ നടന്ന സ്റ്റേജ് ഷോയിലാണ് കാർത്തിക പാട്ടുപാടുന്നത്. മമ്മൂട്ടിയാണ് കാർത്തികയെ പാടാനായി വേദിയിലേക്ക് ക്ഷണിക്കുന്നത്. ‘വളരെ അപ്രതീക്ഷിതമായി പാടേണ്ടി വരുന്നതാണ്, ദയവായി കൂവരുത്’ എന്ന് പറഞ്ഞുകൊണ്ടാണ് കാർത്തിക പാട്ട് പാടി തുടങ്ങുന്നത്.ആദ്യമായാണ് ഒരു വേദിയിൽ പാടുന്നതെന്നു പറഞ്ഞ കാർത്തിക മനോഹരമായി തന്നെയാണ് ഗാനമാലപിച്ചത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ കുത്തിപ്പൊക്കി നിമിഷങ്ങൾക്കുള്ളിൽ വൈറൽ ആവുകയായിരുന്നു. പുതിയകാല നായികമാർക്ക് മാത്രമല്ല, മറിച്ച് പഴയകാല നായികമാർക്ക് ഇന്നും മികച്ച ആരാധക പിന്തുണ കേരളത്തിൽ ഉണ്ട് എന്നതിന്റെ തെളിവ് കൂടിയാണ് കാർത്തികയുടെ പാട്ടിനു ലഭിച്ച സ്വീകാര്യത.