
നായകന്മാരോ അല്ലേൽ നടിമാരോ നമ്മുടെ മലയാള സിനിമയിൽ ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കുന്നത് വളരെ അതികം കുറവ് തന്നെയാണ്. അവർ അത്തരത്തിൽ അഭിനയിക്കുമ്പോൾ തന്നെ മലയാളി പ്രക്ഷകർക്ക് വളരെ ഇഷ്ടമുള്ള നായികമാരും ഉണ്ട്. അത്തരത്തിൽ ആക്ഷൻ റാണി എന്നറിയപ്പെടുന്ന താരം തന്നെയാണ് വാണി വിഷ്വനാഥ് 1987 മുതൽ സിനിമ മേഖലയിൽ ഉള്ള താരം 2014 വരെ സിനിമ ലോകത്ത് സജീവം ആയിരുന്നു. തെലുങ്കിൽ എല്ലാം അഭിനയിച്ചിരുന്നെങ്കിലും മലയാളത്തിലേക്ക് മടങ്ങിയെത്തിയില്ല ഏഴ് വർഷണങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്.

ഭർത്താവും നടനുമായ ബാബുരാജിന്റെ ഭാര്യയായി തന്നതാണ് എത്തുന്നു എന്നതാണ് പ്രതേകത മടങ്ങിവരവിൽ ഭർത്താവും നടനുമായ ബാബുരാജിന്റെ നായികയായി എത്തുന്നതിൽ വാണിക്ക് സന്തോഷമാണെന്നാണ് താരം പറയുന്നത്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞിരുന്നു. ദി ക്രിമിനൽ ലോയർ എന്നാണ് സിനിമയുടെ പേര്. ക്രൈം ത്രില്ലർ രീതിയിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന സിനിമക്ക് തിരക്കഥ ഒരുക്കുന്നത് ഉമേഷ് എസ് മോഹൻ ആണ്. സിനിമ ലോകത്തെ നിരവധി പ്രമുഖർ ആശംസകൾ നേർന്ന് എത്തിക്കഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നി ഭാഷകളിൽ നൂറോളം ചിത്രങ്ങളിൽ അഭിയിച്ച താരമാണ് വാണി.

താരം മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ദി കിംഗ്, മണ്ണാർമത്തായി സ്പീക്കിങ് തുടങ്ങിയ സിനിമയിലെ വാണിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടായിരുന്നു. നടനും സംവിധായകനുമായുള്ള ബാബുരാജുമായുള്ള വിവാഹം 2002ൽ ആയിരുന്നു. അത് ഏറെ ചർച്ചയായൊരു വിവാഹമാണ്. ഇന്നും ഇരുവരുടേയും ദാമ്പത്യത്തെകുറിച്ചാണ് പലർക്കും ചോദിക്കാനുള്ളത്. ഇവർക്ക് രണ്ട് മക്കളാണ്. ആർച്ച, ആർദ്രി എന്നാണ് മക്കളുടെ പേര്











