
നയന്‍താര-വിഘ്നേഷ് ശിവന് പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പ്രണയത്തെ കുറിച്ച് ഇരുവരും തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. ഉടനെ വിവാഹമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിഘ്നേഷ്-നയന്‍താര പ്രണയത്തെ ആരാധകര്‍ നെഞ്ചോട് ചേര്‍ത്ത് വച്ചിരിക്കുകയാണ്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ ഏറെ അത്ഭുതപ്പെടുത്തുന്നതാണ്.
വിവാഹം ഈ വര്‍ഷം നടക്കുമെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് നയന്‍താര ആദ്യം വരണമാല്യം ചാര്‍ത്തുന്നത് വിഘ്നേഷ് ശിവനെയല്ലയെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. നയന്‍താരയുടെ ജാതകദോഷം പരിഹരിക്കാനാണ് ജ്യോതിഷിയുടെ നിര്‍ദ്ദേശപ്രകാരം വിവാഹത്തിന് മുന്‍പ് വരണമാല്യം മറ്റൊരാള്‍ക്ക് ചാര്‍ത്തുന്നത്.

ഐശ്വര്യ റായും അഭിഷേകുമായുള്ള വിവാഹത്തിന് മുന്‍പ് ജാതകദോഷം പരിഹരിക്കാന്‍ മരത്തിന് വരണമാല്യം ചാര്‍ത്തിയിരുന്നു.
നയന്‍താരയും വിഘ്നേഷ് ശിവനും അടുത്തിടെ ഒട്ടേറെ ക്ഷേത്രങ്ങങ്ങളില് സന്ദര്‍ശനം നടത്തിയിരുന്നു. ഷിര്‍ദി സായി ക്ഷേത്രം, മുംബൈയിലെ സിദ്ധി വിനായക് ക്ഷേത്രം, ആന്ധ്രയിലെ തിരുപ്പതി തിരുമലൈ ക്ഷേത്രം എന്നിവിടങ്ങളില്‍ ഇരുവരും സന്ദര്‍ശനത്തിനെത്തിയത് വാര്‍ത്തയായിരുന്നു.











