
പ്രക്ഷകർക്ക് ഏറെ ഇഷ്ടമുള്ള പരമ്പരയാണ് കുടുംബ വിളക്ക്. ഒട്ടനവധി പുതുമുഖ താരങ്ങളാണ് പരമ്പരയിൽ ഉള്ളത്. കുറച്ചു നാളുകൾക്ക് മുൻപ് അമൃത പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. ശീതൾ എന്ന കഥാപാത്രം ആയിരുന്നു താരം അഭിനയിച്ചിരുന്നത്. ഈപരമ്പരയിലെ തന്നെ മറ്റൊരു താരം ആയിരുന്നു ആതിര മാധവ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സന്തോഷ് വാർത്തയുമായി ആതിര വന്നിരുന്നു. തനിക്കൊരു കുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന വാർത്തയാണ് താരം അറിയിച്ചത്. പിന്നീട് താരത്തിന് ആശംസകൾ നേർന്ന് ആരധകരും വന്നിരുന്നു. ഇനി പരമ്പരയിൽ ഉണ്ടാകുമോ എന്ന ചോദ്യങ്ങളും ആരാധകർ ചോദിച്ചിരുന്നു.
ഇപ്പോൾ ആതിരയും അമൃതയും ഒന്നിച്ചുള്ള ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. ഇരുവരും ലൊക്കേഷനിൽ നിന്നുകൊണ്ടുള്ള വിഡിയോയും മറ്റും താരം ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ ഗർഭിണിയായ ആതിരയെ കാണാന്‍ അമൃത എത്തിയ വീഡിയോ ആണ് വൈറലായി മാറുന്നത്. മധുരപലഹാരങ്ങളുമായാണ് അമൃത ആതിരയുടെ വീട്ടിൽ എത്തിയത്. മരുമകനെ കാണാൻ ഞാൻ എത്തി എന്ന് പറഞ്ഞാണ് അമൃത വീഡിയോ പോസ്റ്റ് ചെയ്തത്. താൻ കൊണ്ടുവന്ന പലഹാരങ്ങൾ എല്ലാം മരുമോന് ഉള്ളതാണെന്നും താരം പറയുന്നുണ്ട്. അതുപോലെ തന്നെ താരങ്ങളുടെ ഡാൻസ് വീഡിയോയും മറ്റും ഇടം പിടിച്ചിരുന്നു.











