
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സീരിയല്‍ നടി ആലീസ്. ആലീസിന്റെ വിവാഹവാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായി നിന്നത്. മിസിസ് ഹിറ്റ്ലര്‍, തിങ്കള്‍കലമാന്‍ എന്നീ സീരിയലുകളിലാണ് ആലീസ് നിലവില്‍ അഭിനയിക്കുന്നത്.
കല്യാണം വമ്പന്‍ ആഘോഷം ആക്കാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു ആലീസും വരന്‍ സജിനും. അടുത്തിടെയാണ് വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത ആലീസ് പങ്കുവെച്ചത്.

ഇപ്പോഴിതാ ആലിസിന്റെ ബ്രൈഡല്‍ ഷവറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ആലീസ്. കസിന്‍സ് സര്‍പ്രൈസായിട്ടാണ് ആലീസിന് വേണ്ടി ബ്രൈഡല്‍ ഷവര്‍ ഒരുക്കിയത്. പണി കിട്ടുമോ എന്ന് കരുതിയാണ് കസിന്‍ വിളിച്ചപ്പോള്‍ എത്തിയതെന്നും ബ്രൈഡല്‍ ഷവര്‍ ആണെന്ന് പിന്നീടാണ് മനസിലായതെന്നും ഒട്ടും പ്രതീക്ഷിക്കാതിരുന്നതിനാല്‍ വളരെയേറെ സന്തോഷമായിയെന്നും ആലീസ് വീഡിയോയില്‍ പറയുന്നുണ്ട്.











