മലയാള സിനിമയുടെ നെടുംതൂണായി കണക്കാക്കപ്പെടുന്ന നടന്മാരില് ഒരാളാണ് മാമുക്കോയ. ഒട്ടേറെ ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങളുമായി അദ്ദേഹം മലയാളികള്‍ക്ക് മുന്നില്‍ വന്നു. അതില്‍ ആരാധകര്‍ക്ക് ഓര്‍ത്തുവെയ്ക്കാനും കുറേ കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു. ഭാര്യ സുഹറയ്ക്കും നാല് മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം സന്തുഷ്ടനായി കഴിയുകയാണ് മാമുക്കോയ ഇപ്പോള്‍.
താരത്തിന്റെ പഴയകാലത്തെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം തന്റെ കല്യാണത്തെ കുറിച്ചും അന്നത്തെ കഷ്ടപ്പാടുകളെ കുറിച്ചുമെല്ലാം പറയുന്നത്. കല്യാണം കഴിക്കാന്‍ തീരുമാനിച്ചിട്ടും പണം ഇല്ലാതിരുന്നതിനെ കുറിച്ചെല്ലാം താരം പറയുന്നുണ്ട്. കല്യാണക്കത്ത് സ്വന്തം കൈയ്യക്ഷരത്തിലാണ് എഴുതിക്കൊടുത്തത്. ജൂണ്‍ 4 ഞായറാഴ്ച ഞാന്‍ വിവാഹിതനാവുകയാണ്, 3ാം തീയതി ശനിയാഴ്ച എന്റെ വീട്ടിലേക്ക് വരണം. മാമു തൊണ്ടിക്കോട്, ഇങ്ങനെയായിരുന്നു വിവാഹത്തിനുള്ള ക്ഷണക്കത്തില്‍ എഴുതിയതെന്നാണ് മാമുക്കോയ പറയുന്നത്. അന്ന് വേണമെങ്കില്‍ കത്തടിക്കാനും ചെരിപ്പ് മേടിക്കാനുമൊക്കെയായി പൈസയ്ക്ക് അവരോട് സ്ത്രീധനം ചോദിക്കാമായിരുന്നു.
എന്നാല്‍ അവരുടെ പൈസ കൊണ്ട് അതൊക്കെ മേടിക്കുന്നതിലും നല്ലത് കെട്ടാതിരിക്കുന്നത് അല്ല എന്നാണ് മാമുക്കോയ തിരിച്ച് ചോദിക്കുന്നത്. സ്ത്രീധനത്തെ ചൊല്ലി നിരവധി പ്രശ്നങ്ങള്‍ ഉണ്ടാവുന്ന ഇക്കാലത്ത് മാമുക്കോയയുടെ വാക്കുകള്‍ വീണ്ടും പ്രസക്തി നേടുകയാണ്.